ഏഷ്യാനെറ്റ് ന്യൂസ് ബഹിഷ്കരിക്കണമെന്ന് സിപിഎം ;ആസ്ഥാനത്തേക്ക് ഇന്ന് മാർച്ച് !

0
110

എളമരം കരീമിനെതിരെ ഏഷ്യാനെറ്റ് അവതാരകനായ വിനു വി ജോൺ നടത്തിയ പ്രസ്താവന വലിയ പ്രധിഷേധങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത് .ഇതിന് പിന്നാലെ ഇപ്പോൾ ഇതാ ഏഷ്യാനെറ്റ് ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തിരിക്കുകയാണ് സിപിഎം സൈബര്‍ ഗ്രൂപ്പുകൾ .അതേസമയം തന്നെ ഏഷ്യാനെറ്റ് ന്യൂസ് ആസ്ഥാനത്തേക്ക് ഇന്ന് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും എന്ന് പ്രഖ്യാപിച്ച് സംയുക്ത ട്രേഡ് യൂണിയനും അറിയിച്ചിട്ടുണ്ട് .

ഏഷ്യാനെറ്റ് ന്യൂസ് അവതാരകൻ വിനു വി. ജോൺ രാജ്യത്തെ തൊഴിലാളി വർഗത്തെ ആക്ഷേപിച്ചെന്നും സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീമിനെ അപകീര്‍ത്തിപ്പെടുത്തിയെന്നും ആരോപിച്ചാണ് മാർച്ച് നടത്താൻ തീരുമാനിച്ചത് .കഴിഞ്ഞദിവസം നടന്ന ചാനൽ ചർച്ചയിൽ അവതാരകന്‍ വിനു വി. ജോണ്‍ എളമരം കരീമിനെയും പണിമുടക്ക് നടത്തിയ തൊഴിലാളികളെയും ആക്ഷേപിക്കുന്ന തരത്തിൽ പ്രസ്താവന നടത്തിയതായി യൂനിയനുകൾ ആരോപിക്കുന്നു.

.എളമരം കരീം പോയ വണ്ടി ഒന്ന് അടിച്ച് പൊട്ടിക്കണമായിരുന്നു. എന്നിട്ട് എളമരം കരീം കുടുംബ സമേദമായിരുന്നെങ്കില്‍ അദ്ദേഹത്തെയും കുടുംബത്തേയും ഇറക്കിവിടണമായിരുന്നു. എളമരം കരീം പോയ ഒരു വണ്ടിയുടെ കാറ്റ് അഴിച്ചുവിടണമായിരുന്നു. എളമരം കരീമിന്റെ മുഖത്തടിച്ച് ചോരവരുത്തണമായിരുന്നു,’ എന്ന വിനു വി. ജോണിന്റെ ചര്‍ച്ചയാണ് ഇപ്പോൾ വിവാദമായി മാറിയത് .