പിണറായി ദൈവം തിരുവാതിരപ്പാട്ടിൽ കുടുങ്ങി!

0
194

സി.പി.ഐ.എം തിരുവനന്തപുരം ജില്ലാസമ്മേളനത്തിന് മുന്നോടിയായി ചെറുവാരക്കോണം സി.എസ്.ഐ സ്‌കൂള്‍ ഗ്രൗണ്ടില്‍ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പാറശാല ഏരിയ കമ്മിറ്റിയുടെ നേത്യത്വത്തില്‍ നടത്തിയ മെഗാ തിരുവാതിരയ്ക്കായി എഴുതിയ വരികള്‍ വിവാദത്തില്‍.

മുഖ്യമന്ത്രി പിണറായി വിജയനെ സ്തുതിച്ചുകൊണ്ടുള്ള വരികളാണ് ഇവയില്‍ ഏറെയും. വ്യക്തിപൂജ പാടില്ലെന്ന് വി.എസ്. അച്യുതാനന്ദന്റെയും പി. ജയരാജന്റെയും കാര്യത്തില്‍ പാര്‍ട്ടി എടുത്ത നിലപാടിന് വിരുദ്ധമാണ് തിരുവാതിരക്കളിയിലെ പിണറായി സ്തുതിയെന്ന വിമര്‍ശനമാണ് ഉയരുന്നത്. ഇതിനൊപ്പം തന്നെ ഇടുക്കി എഞ്ചിനീയറിങ് കോളേജില്‍ കുത്തേറ്റുമരിച്ച എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ വിലാപയാത്ര നടക്കുന്ന ദിവസം മെഗാ തിരുവാതിരക്കളി നടത്തിയതിലും പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.

മെഗാ തിരുവാതിരക്കളി ഒഴിവാക്കാമായിരുന്നു എന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടിരുന്നു. അശ്രദ്ധകൊണ്ട് സംഭവിച്ചതെന്നും തീര്‍ച്ചയായും ഒഴിവാക്കേണ്ടിയിരുന്ന ഒന്നായിരുന്നു തിരുവാതിരക്കളിയെന്ന് മന്ത്രി വി. ശിവന്‍കുട്ടിയും പറഞ്ഞിരുന്നു.