കോവിഡ് പ്രോട്ടോകോളുകൾ കാറ്റിൽ പറത്തി സഖാക്കന്മാർ;തിരുവാതിരക്ക് പുറമെ കന്നുപൂട്ട് മത്സരവും ,ഗാനമേളയും

0
156

ആശാന് അടുപ്പിലും ആകാം എന്നൊരു ചൊല്ലുണ്ട് .അതാണ് ഇപ്പോൾ കേരളത്തിൽ നടക്കുന്ന ഓരോ സംഭവങ്ങൾ കാണുമ്പോളും ഓര്മവരുന്നത് . സാധാരണകകരായ ജനങ്ങൾക്ക് കൊറോണ നിയമങ്ങൾ ലംഘിച്ചാൽ  തടവും പിഴയും .എന്നാൽ നൂറുകണക്കിനാളുകളെ വെച്ച്  പാലവിധ പരിപാടികൾ സങ്കടിപ്പിച്ച് കൊറോണ ആഘോഷിക്കുകയാണ് സിപിഎം നേതാക്കൾ .ഇപ്പോളിതാ  മെഗാതിരുവാതിരയുടെ ചൂടാറും മുമ്പേ കന്നു പൂട്ട് മത്സരവും ,ഗാനമേളയും ഒക്കെ നടത്തിയിരിക്കുകയാണ് സഖാക്കന്മാർ .

കോവിഡ് പ്രോട്ടോകോളുകൾ കാറ്റിൽ പറത്തിയാണ് സഖാക്കന്മാർ ഈ പരിപാടികൾ എല്ലാം നടത്തുന്നത് എന്ന പ്രേത്യകതയും ഉണ്ട് .തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ ഗാനമേള സംഘടിപ്പിച്ച് വിവാധത്തിലായിരിക്കുകയാണ്  സി.പി.ഐ.എം. സമാപന സമ്മേളനത്തിന് മുന്നോടിയായാണ് പ്രതിനിധികള്‍ക്കും പ്രവര്‍ത്തകര്‍ക്കുമായി ഗാനമേള സംഘടിപ്പിച്ചത്.തിരുവനന്തപുരം ജില്ലയില്‍ ടി.പി.ആര്‍ 30 ശതമാനത്തിന് മുകളില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ ഒരുതരത്തിലുള്ള പൊതുപരിപാടിയും പാടില്ലെന്ന് ചീഫ് സെക്രട്ടറിയും കളക്ടറും ഉത്തരവിറക്കിയിട്ടുണ്ട്. ഇതൊന്നും വകവെക്കാതെയായിരുന്നു ജില്ലാ സമ്മേളന വേദിയിലെ ഗാനമേള.

അതേസമയം തന്നെ , പാലക്കാട് ജില്ലയിലും കൊവിഡ് മാനദണ്ഡങ്ങല്‍ പാലിക്കാതെ സി.പി.ഐ.എം കന്നുപൂട്ട് മത്സരം സംഘടിപ്പിച്ചിരുന്നു. അന്തരിച്ച മുന്‍ ലോക്കല്‍ സെക്രട്ടറി ജി. വേലായുധന്റെ സ്മരണാര്‍ഥമാണ് മത്സരം സംഘടിപ്പിച്ചത്.200 ലേറെ പേര്‍ പ്രദര്‍ശനം കാണാനെത്തിയിരുന്നു. എന്നാല്‍, കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് പ്രദര്‍ശനം സംഘടിപ്പിച്ചതെന്നാണ് സി.പി.ഐ.എം വിശദീകരണം.കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സമ്മേളനത്തോട് അനുബന്ധിച്ച് തിരുവാതിര സംഘടിപ്പിച്ചതും ഗാനമേള നടത്തിയതും വിവാദമായിരിക്കെയാണ് കന്നുപൂട്ട് മത്സരവും നടന്നിരിക്കുന്നത് .

എന്തായാലും നിയന്ത്രണങ്ങൾക്കും നിയമങ്ങൾക്കുമെല്ലാം പുല്ല് വില കൽപ്പിക്കുന്ന സിപിഎം പാർട്ടിക്കെതിരെ നിരവധി വിമർശനങ്ങളാണ് ഉയർന്ന്കൊണ്ടിരിക്കുന്നത് .പ്ലേറ്റ് കൊട്ടാൻ പറഞ്ഞപ്പോൾ ഓഹോ, ഇപ്പൊ ദേ തിരുവാതിരയും ഗാനമേളയും നടത്തി ചിപിഎം കോവിഡിനെ ഓടിക്കുന്നുവെന്ന് സാമൂഹ്യ മാധ്യമങ്ങളടക്കം സംഭവത്തെ വിമർശിച്ചു രംഗത്തെത്തിയിട്ടുണ്ട്. സി പി ഐ അടക്കമുള്ള പാർട്ടികൾ പൊതുയോഗങ്ങൾ അവസാനിപ്പിച്ചിട്ടും ഭരണ പക്ഷമായ സിപിഐഎമ്മിന്റെ ഇത്തരത്തിലുള്ള നിപാടുകൾ കൂടുതൽ വിമർശിക്കപ്പെടുകയാണ്.