മുഖ്യമന്ത്രിയുടെ ഓഫീസ് അടച്ചുപൂട്ടി ;തലസ്ഥാനത്ത് കോവിഡിന്റെ പൂണ്ട് വിളയാട്ടം !

0
142

തലസ്ഥാനത്ത് കോവിടിന്റെ പൂണ്ടുവിളയാട്ടം .. തലസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുകയാണ് കോവിഡ് രൂക്ഷമായതോടെ  സെക്രട്ടേറിയറ്റിന്റെ പ്രവര്‍ത്തനം താളംതെറ്റി.സെക്രട്ടേറിയറ്റിലെ നിരവധിപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു .സമാനമായ രീതിയിൽ  മറ്റു മന്ത്രിമാരുടെ ഓഫീസുകളിലും നിരവധിപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. പലര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതോടെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പ്രവര്‍ത്തനം ഭാഗികമായി അടച്ച നിലയിലാണ്.കൂടാതെ  വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടിക്കും കോവിഡ് സ്ഥിരീകരിചിരിക്കുകയാണ് ഇപ്പോൾ .

ഇതേസമയം തന്നെ തിരുവനന്തപുരത്ത് ആരോഗ്യപ്രവർത്തക കോവിഡ് ബാധിച്ചു മരിച്ചു എന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത് .വർക്കല സ്വദേശിനി സരിതയാണ് മരിച്ചത് .വർക്കല താലൂക്ക് ഹോസ്പിറ്റലിലെ നഴ്‌സ് ആൺ മരിച്ച സരിത .കഴിഞ്ഞ ദിവസം ക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലായിരുന്നു സരിതക്ക് കോവിഡ് പോസിറ്റീവ് ആയത് .തുടർന്ന് ഇന്ന് രാവിലെ ആയിരുന്നു മരണം സംഭവിച്ചത് .മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു എന്നാണ് പറയുന്നത് .

കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ സെക്രട്ടേറിയേറ്റ് സെന്‍ട്രല്‍ ലൈബ്രറി ഈ മാസം 23വരെ അടച്ചിടാൻ തീരുമാനമായിട്ടുണ്ട്.കൂടാതെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും കോവിഡ് പടരുന്നു എന്ന വാർത്തയും പുറത്തു വരുകയാണ് ഇപ്പോൾ . 24 ഡോക്ടര്‍മാര്‍ക്കും നൂറിലധികം  ജീവനക്കാര്‍ക്കും രോഗം സ്ഥിരീകരിച്ചുവെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത് .സംസ്ഥാനത്ത് കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ വ്യാഴാഴ്ച കോവിഡ് അവലോകന യോഗം ചേരും