Tuesday, December 6, 2022
Tuesday, December 6, 2022
HomeLocalമഹാമാരിയുടെ അന്ത്യം അടുത്തു ;കോവിഡിന്‍റെ പ്രയാണം ഉടന്‍ അവസാനിക്കും

മഹാമാരിയുടെ അന്ത്യം അടുത്തു ;കോവിഡിന്‍റെ പ്രയാണം ഉടന്‍ അവസാനിക്കും

ഒമിക്രോണ്‍ വകഭേദം യൂറോപ്പില്‍ കോവിഡ് വ്യാപനത്തെ  അതിന്റെ അന്ത്യത്തോട് അടുപ്പിച്ചുവെന്ന് ലോകാരോഗ്യ സംഘടന.ഒമിക്രോൺ വകഭേദം കോവിഡ്​ മഹാമാരിയെ പുതിയൊരു ഘട്ടത്തിലേക്ക്​ കൊണ്ടുപോയെന്നും മഹാമാരിയുടെ ‘എൻഡ്​ ഗെയിമിലേക്കാണ്​’​ യൂറോപ്പ് ഇപ്പോൾ​ നീങ്ങിക്കൊണ്ടിരിക്കുന്നതെന്നും  ലോകാരോഗ്യ സംഘടന യൂറോപ്പ് ഡയറക്ടര്‍ ഹാന്‍സ് ക്ലൂഗെ വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

മാര്‍ച്ചോടെ യൂറോപ്പിലെ 60 ശതമാനത്തോളം ആളുകളേയും രോഗം ബാധിക്കും. ഒടുവിലത് മഹാമാരിയുടെ അന്ത്യത്തിലേക്ക് കടക്കുമെന്നും ആണ്  ക്ലൂഗെ പറഞ്ഞിരിക്കുന്നത്.ഇതേസമയം തന്നെ ഒരു മഹാമാരി എന്ന നിലയിലുളള കോവിഡിന്‍റെ പ്രയാണം ഉടന്‍ അവസാനിക്കുമെന്ന് ലാന്‍സെറ്റ് മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ലേഖനം പ്രവചിക്കുന്നു. ഒമിക്രോണ്‍ തരംഗത്തിന് ശേഷം കോവിഡ് തിരികെ വരുമെങ്കിലും നാം രണ്ടു വര്‍ഷമായി കാണുന്ന തരത്തിലുള്ള മഹാമാരി ഇനി ഉണ്ടാകില്ലെന്ന് ലേഖനം പറയുന്നു. ആരോഗ്യ സംവിധാനങ്ങള്‍ക്കും സമൂഹത്തിനും കൈകാര്യം ചെയ്യാവുന്ന മറ്റൊരു സാധാരണ രോഗമായി കോവിഡ് മാറുമെന്നും ലേഖനത്തിൽ പറയുന്നു.

യു.എസിലെ പ്രമുഖ ആരോഗ്യ വിദഗ്​ധനും ശാസ്ത്രജ്ഞനുമായ ആന്റണി ഫൗസിയും  സമാനമായ അഭിപ്രായവുമായി എത്തിയിരുന്നു .യു.എസി​െൻറ ചില ഭാഗങ്ങളിൽ കോവിഡ്-19 കേസുകൾ കുത്തനെ കുറയുന്നതായും ഇപ്പോൾ കാര്യങ്ങൾ നല്ല രീതിയിലാണ്​ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.യുഎസിന്റെ വടക്കുകിഴക്ക് പോലുള്ള പ്രദേശങ്ങളില്‍ കേസുകളുടെ എണ്ണത്തില്‍ സമീപകാലത്ത് കാണുന്നത് പോലുള്ള ഇടിവ് തുടരുകയാണെങ്കില്‍, നമുക്ക് രാജ്യത്തുടനീളം ഒരു വഴിത്തിരിവ് കാണാന്‍ തുടങ്ങുമെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Most Popular

കാൽപ്പന്താണേ…കനവൊന്നാണേ; ആവേശത്തിന് തിരികൊളുത്താൻ മലയാളി വേൾഡ് കപ്പ് ഫുട്ബോൾ ആന്തം.

0
കാല്പന്തുകളി മലയാളികളുടെ രക്തത്തിലലിഞ്ഞു ചേർന്ന ലഹരിയാണ്. കേരളസംസഥാനവും അന്നാട്ടിലെ മനുഷ്യരും പ്രായ ജാതി മത സാമ്പത്തിക ഭേദമന്യേ ഫുട്ബോളിനെ നെഞ്ചോടു ചേർത്തു.അങ്ങ് തിരുവനതപുരം മുതൽ കാസർഗോഡ് വരെ ഒരു സായാഹ്ന യാത്ര നടത്തിയാൽ...

ദേവൻ നങ്കലശ്ശേരിയുടെ ചിത്രം ഓ ടി ടിയിലേക്ക്….

0
ശിവാജി ഗുരുവായൂർ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രമാണ് “ഫെബ്രുവരി 29”. ചിത്രം ഓഗസ്റ്റ് 18 ന് ഓ.ടി.ടി ഫ്ലാറ്റുഫോമുകളിൽ ആയിട്ടാണ് റിലീസ് ചെയിതിരിക്കുന്നത്. നാല് വർഷത്തിൽ ഒരിക്കൽ മാത്രം വരുന്ന ഒരു ദിനം...

വിവാദങ്ങളെ വെല്ലുവിളിച്ചു ഒടുവിൽ പ്രേക്ഷക ഹൃദയങ്ങളിലേക്കു “ഫെബ്രുവരി 29 “ചിത്രം എത്തിയിരിക്കുകയാണ്..

0
നാലു വർഷം കൂടുമ്പോൾ ഒരിക്കൽ മാത്രം വരുന്ന ദിവസമാണ് ഫെബ്രുവരി 29. എന്നാൽ ആ ദിനത്തെ മാത്രം കാത്തിരിക്കുന്ന ഒരു കുടുംബത്തിന്റെ കഥയുമായി "ഫെബ്രുവരി 29" എന്ന ചിത്രം പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ് .ചിത്രം...

കേരളക്കരയാകെ അങ്കത്തിനൊരുങ്ങി ലേഡി സൂപ്പർ സ്റ്റാറും, താരരാജാവും!!

0
കേരളക്കര ആകെ ഇങ്ങനെ ഒരു മത്സരം ആദ്യമായി ആയിരിക്കും കാണാൻ  പോകുന്നത്. അങ്കത്തട്ടിനിറങ്ങുന്ന രണ്ടു പോരാളികളെ പോലെ നമ്മുടെ ലാലേട്ടനും, ലേഡി സൂപ്പർസ്റ്റാറായ മഞ്ജു വാര്യരും മൈ ജി യുടെ പരസ്യ  ചിത്രത്തിലൂടെ...

ലെസ്ബിയൻ പ്രണയവുമായി ജാനകി ഓ ടി ടി യിലൂടെ …

0
മലയാളത്തിൽ ലെസ്ബിയൻ പ്രണയം പ്രമേയമാക്കി ഒരുങ്ങുന്ന ചിത്രമാണ് ‘ഹോളി വൂണ്ട്’. ഓഗസ്റ്റ് 12 മുതൽ ഓ ടി ടി യിലൂടെ ചിത്രം പ്രദർശനത്തിനെത്തി. ഇതിൻറെ ഓരോ അപ്ഡേറ്റുകൾ ഇറങ്ങുമ്പോഴും ചില സിനിമ പ്രേക്ഷകർ...

ഓഗസ്റ്റ് 12 മുതൽ എസ് എസ് ഫ്രെയിംസ് ഓ ടി ടി യിലൂടെ ചിത്രം പ്രദർശനത്തിനെത്തും.

0
സഹസ്രാര സിനിമാസിന്റെ ബാനറിൽ സന്ദീപ് ആർ. നിർമിക്കുന്ന ചിത്രം അശോക് ആർ. നാഥ് സംവിധാനം ചെയ്യുന്നു. പോൾ വൈക്ലിഫാണ് രചന.ബാല്യം മുതൽ പ്രണയിക്കുന്ന രണ്ടു പെൺകുട്ടികൾ വർഷങ്ങൾക്കു ശേഷം വീണ്ടും കണ്ടുമുട്ടുമ്പോൾ ഉണ്ടാകുന്ന...