കെ റെയിലിനെതിരെ സമരം കടുപ്പിച്ച് കോൺ​ഗ്രസ്

0
116

കെ റെയില്‍ വിഷയത്തില്‍ പ്രഖ്യാപിച്ചിട്ടുള്ള സമര രീതികളില്‍ നിന്നും പിന്നോട്ടില്ലെന്ന് ആവര്‍ത്തിച്ച് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. സമരമുഖത്തിറങ്ങുമെന്നും കെ റെയിലിനെ ഏത് വിധേനയും എതിര്‍ക്കുമെന്നും കെ. സുധാകരന്‍ പറഞ്ഞു.കെ റെയില്‍ നടപ്പിലാക്കാന്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്നും കെ റെയിലിനെ എതിര്‍ക്കേണ്ടത് നാടിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ജനവികാരം ഈ കെ റെയിലിനെതിരാണ്. അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ സി.പി.ഐ.എം എതിര്‍ത്ത പദ്ധതിയായിരുന്നു. അവിടെ സി.പി.ഐ.എം സമരം ചെയ്തല്ലോ. എന്തുകൊണ്ടാണ് അവിടെ സമരം, ഇവിടെ വികസനം. സന്ദര്‍ഭത്തിനും കാലത്തിനുമനുസരിച്ച് നിറം മാറുന്ന ഓന്തിന്റെ സ്വഭാവമാണ് സി.പി.ഐ.എമ്മിന്,’ സുധാകരന്‍ പറഞ്ഞു.

കേരളം ഭരിക്കുന്നയാള്‍ സര്‍ സി.പിയല്ലെന്ന് മുഖ്യമന്ത്രിക്ക് ഓര്‍മ വേണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍. എല്ലാം ശരിയെന്ന് സ്വയം തൃപ്തിയടയുന്ന രീതി മുഖ്യമന്ത്രി ഉപേക്ഷിക്കണമെന്നും വി.എം. സുധീരന്‍ പറഞ്ഞു.