പി.സി ജോർജ്ജ് ജാമ്യവ്യവസ്ഥകൾ ലംഘിച്ചു : പരാതി പുറത്ത്

0
147

പി.സി ജോർജ്ജിന് വീണ്ടും പണി കിട്ടി.  പി.സി ജോര്‍ജ്ജിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിയുമായി യു.പി.എസ്.സി അധ്യാപകനായ അന്‍വര്‍ പാലോടാണ് രം​ഗത്തെത്തിയത്.  തിരുവനന്തപുരം ഫോര്‍ട്ട് പൊലീസിലാണ് പരാതി നൽകിയിരിക്കുന്നത്.  ജാമ്യം ലഭിച്ചതിന് പിന്നാലെ തന്നെ ജോര്‍ജ്ജ് കോടതി വളപ്പില്‍ വാര്‍ത്താ സമ്മേളനം നടത്തിയത് തന്നെ ഞെട്ടിച്ചെന്നും, എം.എ യൂസഫലിക്കെതിരായ പ്രസ്താവന ഉഴിച്ച് ബാക്കിയുള്ള പരാമര്‍ശങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞതെന്നും അന്‍വര്‍ പരാതിയില്‍ പറയുന്നു.

വന്ധ്യത വരുത്താനുള്ള മരുന്നുകള്‍ പാനീയങ്ങളില്‍ ബോധപൂര്‍വം കലര്‍ത്തുന്ന സംഭവത്തെ പറ്റി തനിക്ക് അറിയാന്‍ സാധിച്ചവെന്ന് അദ്ദേഹം പറഞ്ഞുവെന്നും യാതൊരു അടിസ്ഥാനവുമില്ലാതെ ഇത്തരം പ്രസ്താവനകള്‍ ആവര്‍ത്തിക്കുന്നതിലൂടെ മതവിദ്വേഷം വളര്‍ത്താനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.