മുസ്ലീം സ്ത്രീകള്‍ക്കെതിരെ വിദ്വേഷ പ്രചാരണം;കോഴിക്കോട് സ്വദേശിനി കസ്റ്റഡിയിൽ

0
159

സാമൂഹിക മാധ്യമമായ ക്ലബ്ബ് ഹൗസ് ചാറ്റിങ്ങിനിടെ മുസ്ലിം സ്ത്രീകൾക്കെതിരെ അശ്ലീല പരാമർശം നടത്തിയെന്ന കേസില്‍ കോഴിക്കോട് സ്വദേശിയായ പെണ്‍കുട്ടിയെ ചോദ്യം ചെയ്ത് ഡല്‍ഹി പൊലീസ്. പ്രചാരണം നടത്തിയ ആറു പേരില്‍ ഒരാള്‍ ഇവരായതിനാലാണ് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തത്.മണിപ്പാലില്‍ ഹോട്ടല്‍ മാനേജ്മെന്‍റ് കോഴ്സിന് പഠിക്കുന്ന പെണ്‍കുട്ടിയെയാണ് പോലീസ് ചോദ്യം ചെയ്തിരിക്കുന്നത് . കേരളത്തിൽനിന്നും വിഷയത്തിൽ മറ്റുചിലർക്കും പങ്കുള്ളതായി പൊലീസിന്​ സംശയമുണ്ട്​. ആ വിവരങ്ങളും അടുത്ത ദിവസങ്ങളിൽ പുറത്തുവരും.

മുസ്ലിം പെണ്കുട്ടികൾക്കെതിരെ നടന്ന അശ്ളീല ചര്‍ച്ചയുടെ വീഡിയോ രണ്ട് മിനിട്ട് ദൈർഘ്യമുള്ള ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ. സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടന്നെന്നും ഇതില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും ഡൽഹി വനിതാ കമ്മിഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ പോലീസിനു നോട്ടീസ് നല്‍കിയിരുന്നു. ഇതിനെത്തുടർന്നാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.ചർച്ചയിൽ പങ്കെടുത്തവർ മുസ്ലിം സ്ത്രീകളെയും പെൺകുട്ടികളെയും ലക്ഷ്യമിട്ട് അശ്ലീല പരാമർശങ്ങളും അധിക്ഷേപങ്ങളും നടത്തിയെന്നാണ് റിപ്പോ

ചര്‍ച്ചയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന സ്‌ക്രീന്‍ ഷോട്ടുകളും ദൃശ്യങ്ങളും പരിശോധിച്ചാണ് ചര്‍ച്ചയില്‍ പങ്കെടുത്ത് ആറ് പേരെ പൊലീസ് തിരിച്ചറിഞ്ഞത്.കോഴിക്കോട് സ്വദേശിനിയായ യുവതിയുടെ ലാപ്​ടോപ്പ്​, മൊബൈൽ എന്നിവ പൊലീസ്​ കസ്​റ്റഡിയിലാണ്​. പെൺകുട്ടിയുടെ കുടുംബവും ചോദ്യം ചെയ്യലുമായി സഹകരിച്ചതായി പൊലീസ്​ അറിയിച്ചു. സ്ത്രീകളെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ നടത്തുകയും ശരീരഭാഗങ്ങൾ ലേലം ചെയ്യുന്നതിനെക്കുറിച്ച് സംസാരിക്കുകയും ചെയ്ത ചർച്ചയിൽ നിരവധിയാളുകൾ പങ്കെടുത്തിരുന്നെന്ന് പോലീസ് പറയുന്നു .