മാത്യൂസ്, മാളവിക ചിത്രം ക്രിസ്റ്റിയുടെ ട്രൈലർ യൂട്യൂബ് ഗ്ലോബൽ ട്രെൻഡിങ്ങിൽ 50 – ആം സ്ഥാനത്ത് കേരളത്തിൽ ഒന്നാമത്.

0
83

റോക്കി മൗണ്ടൻ സിനിമാസിൻ്റെ ബാനറിൽ സജയ് സെബാസ്റ്റൻ, കണ്ണൻ സതീശൻ എന്നിവർ ചേർന്ന് നിർമ്മിച്ച് മാത്യു തോമസ്, മാളവിക മോഹൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ക്രിസ്റ്റി എന്ന ചിത്രത്തിന്റെ ഏതാനും ദിവസങ്ങൾക്കു മുൻപ് പുറത്തിറങ്ങിയിരുന്നു. പുറത്തിറങ്ങി ഏതാനും മണിക്കൂറുകൾക്കകം കൊണ്ട് തന്നെ യൂട്യൂബ് ട്രെൻഡിങ്ങിൽ ആദ്യ സ്ഥാനത്ത് ചിത്രത്തിന്റെ ട്രൈലർ എത്തിയിരുന്നു. ഇപ്പോൾ യൂട്യൂബിൽ ഗ്ലോബൽ ട്രെൻഡിങ്ങിൽ 50 ആം സ്ഥാനത്ത് എത്തിയിരിക്കുകയാണ് ട്രൈലർ. സോഷ്യൽ മീഡിയയിൽ എങ്ങും മികച്ച പ്രതികരണമാണ് ചിത്രത്തിന്റെ ട്രെയിലർ നേടികൊണ്ടിരിക്കുന്നത്. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.

ഭീഷ്മ പർവം പ്രേമം ആനന്ദം എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ ആനന്ദ് സി ചന്ദ്രനാണ് ക്രിസ്റ്റിയുടെയും ഛായഗ്രഹകൻ.ജോയ് മാത്യു, വിനീത് വിശ്വം, രാജേഷ് മാധവൻ, മുത്തുമണി, ജയാ എസ്. കുറുപ്പ്, വീണാ നായർ, നീന കുറുപ്പ് , മഞ്ജു പത്രോസ് എന്നിവരും ചിത്രത്തിൽ വേഷമിടുന്നു.


നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം ഫെബ്രുവരിയിൽ 17ന് പ്രദർശനത്തിനെത്തുന്നു.ഗോവിന്ദ് വസന്തയാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. മനു ആന്റണിയാണ് ക്രിസ്റ്റിയുടെ എഡിറ്റർ. സെൻട്രൽ പിക്ചേഴ്സാണ് ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നത്. പബ്ലിസിറ്റി ഡിസൈനർ – ആനന്ദ് രാജേന്ദ്രൻ, പി.ആർ.ഒ.- വാഴൂർ ജോസ്, മഞ്ജു ഗോപിനാഥ്.മാർക്കറ്റിങ് – ഹുവൈസ് മാക്സോ.