ഇന്ത്യൻ സിനിമ ലോകം ഒന്നടങ്കം കാത്തിരിക്കുന്ന ലോകേഷ് കനകരാജ് വിജയ് ചിത്രത്തിൽ മലയാളത്തിൽ നിന്നും മലയാളികളുടെ പ്രിയങ്കരനായ മാത്യു തോമസ് അഭിനയിക്കാൻ ഒരുങ്ങുന്നു. മാത്യു തോമസ്, വിജയ് ലോകേഷ് ചിത്രത്തിൽ ചേരും എന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു എന്നാൽ ഇപ്പോളാണ് ഔദ്യോധികമായി താരം ചിത്രത്തിൽ ഉണ്ട് എന്നതിന്റെ തെളിവ് പുറത്ത് വന്നത്.
മാത്യു തോമസിന്റെ ആദ്യ തമിഴ് ചിത്രമാണ് ദളപതി 67, തനിക്ക് തമിഴിൽ ഏറ്റവും മികച്ച അരങ്ങേറ്റമാണ് ലഭിച്ചിരിക്കുന്നത് എന്നാണ് മാത്യു പറഞ്ഞിരിക്കുന്നത്.മാത്യു തോമസിന്റെതായി ഇനി റിലീസ് ആവാൻ ഇരിക്കുന്ന ചിത്രമാണ് “ക്രിസ്റ്റി ” ഫെബ്രുവരി 17 ന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്.
റോക്കി മൗണ്ടൻ സിനിമാസിൻ്റെ ബാനറിൽ സജയ് സെബാസ്റ്റൻ, കണ്ണൻ സതീശൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
തമിഴിലെ സൂപ്പർ താരങ്ങളുടെ നായികയായ മാളവിക മോഹനൻ ആണ് ക്രിസ്റ്റിയിൽ മാത്യുവിന്റെ നായിക ആയി അഭിനയിക്കുന്നത്.നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം ഫെബ്രുവരിയിൽ 17ന് തീയറ്ററുകളിൽ പ്രദർശനത്തിനെത്തുന്നു.മനു ആന്റണിയാണ് ക്രിസ്റ്റിയുടെ എഡിറ്റർ. സെൻട്രൽ പിക്ചേഴ്സാണ് ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നത്. പബ്ലിസിറ്റി ഡിസൈനർ ആനന്ദ് രാജേന്ദ്രൻ, പി.ആർ.ഒ. വാഴൂർ ജോസ്, മഞ്ജു ഗോപിനാഥ്.മാർക്കറ്റിങ് ഹുവൈസ് മാക്സോ.