വൈറൽ നായ ചോട്ടുവിനെ പൊട്ടക്കിണറ്റിൽ ചത്തനിലയിൽ കണ്ടെത്തി !

0
152

മലയാളികൾക്ക് ഏറെ സുപരിചിതനായ നായ ആയിരുന്നു ചോട്ടു .കഴിഞ്ഞ അഞ്ചുദിവസമായി കാണാതായ ചോട്ടുവിനെ  പൊട്ടക്കിണറ്റില്‍ ചത്തനിലയിൽ കണ്ടെത്തി. കൊല്ലം ഓയൂര്‍ സ്വദേശി ദിലീപ്കുമാറിന്റെ നായയെ അഞ്ചുദിവസം മുന്‍പാണ് കാണാതായത്.പുലർച്ചെ പുറത്തുപോയ ചോട്ടു പിന്നെ തിരികെ എത്തിയിരുന്നില്ല . പ്രദേശം പരിചിതമാതിനാൽ അടുത്തു എവിടെ ഉണ്ടെങ്കിലും ‍അവൻ തിരികെ എത്തുമെന്നായിരുന്നു വീട്ടുകാരുടെയും നാട്ടുകാരുടെയും പ്രതീക്ഷ.എന്നാൽ പ്രതീക്ഷകളെല്ലാം തെറ്റിച്ചായിരുന്നു ഇന്ന് ഉച്ചക്ക് ചോട്ടുവിന്റെ ജഡം കണ്ടെത്തിയത് .

ഇന്ന് ഉച്ചയോടെ ആയിരുന്നു ദിലീപ് കുമാറിന്റെ വീടിന് അരകിലോമീറ്റർ അകലെയുള്ള പൊട്ടകിണറ്റിൽ നിന്നും ചോട്ടുവിന്റെ മൃതദേഹം കണ്ടെത്തുന്നത് .കഴിഞ്ഞ ഒരു വർഷമായി സമൂഹമാധ്യമങ്ങളിൽ ഒക്കെ വളരെ വൈറലായി  മാറിയിരുന്ന നായ ആയിരുന്നു ചോട്ടു .വീട്ടിലെ ജോലിയൊക്കെ ചെയ്ത് എപ്പോളും വീട്ടുകാരോടൊപ്പം നടക്കുന്ന ഈ നായക്ക് ആരാധകരും ഏറെ ആയിരുന്നു .മൂന്നര വര്‍ഷമായി ദിലീപിന്റെ കൂടെക്കൂടിയ ചോട്ടു കുടുംബത്തിലെ ഒരു അംഗത്തേപ്പോലെയായിരുന്നു. പ്രഫഷനല്‍ പരീശീലനം നേടിയിട്ടുപോലുമില്ലാത്ത ചോട്ടു പക്ഷേ വിദഗ്ധ പരിശീലനം സിദ്ധിച്ച നായ്ക്കളേപ്പോലെതന്നെയായിരുന്നു പെരുമാറിയിരുന്നത് .

ചോട്ടുവിന് ‘ദ ചോട്ടൂസ് വ്‌ളോഗ്’ എന്ന പേരില്‍ ഒരു  യുട്യൂബ് ചാനലും ഉണ്ടായിരുന്നു .ഈ ചാനലിലൂടെ  ദിലീപ് തന്നെ ചോട്ടുവിന്റെ 45 വിഡിയോകൾ പ്രചരിപ്പിച്ചിരുന്നു ഇതിലൂടെ ചുരുങ്ങിയ കാലംകൊണ്ട് യുട്യൂബ് താരമായി മാറാനും ചോട്ടുവിനു കഴിഞ്ഞു. ചോട്ടുവിനെ കാണാതായതോടെ പോലീസും ചോട്ടുവിനായി തിരച്ചിൽ ആരംഭിച്ചിരുന്നു .യൂട്യൂബിലൊക്കെ താരമായതിനാൽ ആരെങ്കിലും ചോട്ടുവിനെ മോഷ്ടിച്ചതാകാം എന്നായിരുന്നു പോലീസും മറ്റും കരുതിയിരുന്നത് .അത്തരത്തിൽ പോലീസും കാര്യമായി അന്വേഷണം നടത്തുന്നതിനിടെയാണ് ചോട്ടുവിന്റെ ജഡം പൊട്ടകിണറ്റിൽ നിന്നും ലഭിച്ചത് .