പല കള്ളൻമാരെ നമ്മൾ കണ്ടിട്ടുണ്ട്. അങ്ങേയറ്റം വലിയ വലിയ കൊള്ള നടത്തുന്നവരെ ക്കുറിച്ച് പോലും നമ്മൾ കേൾക്കാറുമുണ്ട്. പക്ഷേ ഈ വീഡിയോയിൽ നമ്മൾ കാണുന്നത് വല്ലാത്തെ ഒരു കള്ളനാ… കക്കുന്നത് പൊന്നോ പണമോ ഒന്നും അല്ല .കഴുകി ഉണക്കാനിട്ടിരിക്കുന്ന നല്ല ഒന്നാന്തരം ഷർട്ടാണ്. വരുന്നത് നല്ല സ്റ്റയിലിൽ ഒക്കെയാണ്. എന്നിട്ട് കൂളായി ഷർട്ടും കെെക്കലാക്കി സ്ഥലം വിടും. ആരു കണ്ടില്ലാന്നാണ് കക്ഷി കരുതിയത്. പക്ഷേ ഇതെല്ലാം തെട്ടടുത്ത് സ്ഥാപിച്ചിട്ടുള്ള സിസിടിവി കാണുന്നുണ്ടായിരുന്നു.
അതിലൂടെ നാട്ടുകാർ മുഴുവൻ കണ്ട്. അപ്പോ ചോദിക്കും അവിടെ തീർന്നോ ഈ മഹാന്റെ കളവെന്ന് . ഇല്ലേ ഇല്ല. തൊട്ടടുത്ത ദിവസം കക്ഷി മറ്റൊരു അവതാരമെടുത്ത് ഇതേ മോഷ്ടിച്ച ഷർട്ടിട്ട് വീണ്ടും ഇതേ ജോലിക്ക് തന്നെ ഇറങ്ങി . ചെന്നെത്തിയത് വീണ്ടും ഒരു സിസിടിവി മടയിൽ അതൊരു നിർമ്മാണം നടക്കുന്ന വീടീയിരുന്നു. എന്തായാലും ഇവിടെ ജോലിക്കാരുള്ളതുകൊണ്ട്ഇ ഹെൽമെറ്റ് വെച്ചായിരുന്നു മോഷണം. ഇവിടെ നിന്ന് തൊഴിലാളികളുടെ മൊബെെലും പേഴ്സും വാച്ചും ഒക്കെ കവർന്നു. അങ്ങനെ കള്ളൻമാരുടെ മാനം കാത്തു കക്ഷി . അല്ലെങ്കിൽ ചിതറ സ്വദേശിയായ ഈ കള്ളൻ വെറും ഷർട്ട് മോഷ്ടാവ് എന്ന പേരിൽ മാത്രം അറിിയപ്പെടുമായിരുന്നു. എന്തായാലും പോലീസിനും നട്ടാർക്കും ഇതൊരു തീരാതലവേദന ആയതാണ് റിപ്പോർട്ടുകൾ .