തനി സ്വഭാവം കാണിച്ച് ചൈന ; നേപ്പാള്‍ അതിര്‍ത്തിയില്‍ ചൈനയുടെകൈയേറ്റം

0
104

ഇന്ത്യന്‍ മണ്ണു കൈയേറാനുള്ള ചൈനയുടെ ശ്രമങ്ങൾ പതിറ്റാണ്ടുകളായി തുടർന്നുകൊണ്ടിരിക്കുകയാണ്.നമ്മുടെ രാജ്യത്തേക്ക് കണ്ണുനട്ടിരിക്കുകയാണ് ചൈന നമ്മളുടെ  സ്ഥലം കൈയേറുക എന്ന ഉദ്ദേശ്യമാണ്അവർക്കുള്ളത് .ഈ സാഹചര്യത്തിൽ  ഇപ്പോൾ ഇതാ വളരെ പ്രധാനപ്പെട്ടതും ഗൗരവമുള്ളതുമായ  വിവരങ്ങളാണ് പുറത്ത് വരുന്നത് .പടിഞ്ഞാറൻ നേപ്പാളിന്റെ അതിർത്തിയിലൂടെ ചൈന കടന്നുകയറുന്നതായി നേപ്പാൾ സർക്കാരിന്റെ റിപ്പോർട്ട്. ഹംല ജില്ലയിലാണ് ചൈനയുടെ അധിനിവേശം.സായുധ സൈന്യത്തെ ഉപയോഗിച്ച് ചൈന നേപ്പാള്‍ അതിര്‍ത്തി കൈയേറുകയും അധികാരം സ്ഥാപിക്കുകയും ചെയ്തതായാണ് പുതിയ വിവരം. നേപ്പാളീസ് സര്‍ക്കാര്‍ നിയോഗിച്ച ഉന്നതതല സമിതിയുടെ റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്.

നേപ്പാള്‍ അതിര്‍ത്തിയില്‍ ചൈന കൈയേറ്റം നടത്തുന്നു എന്ന് നേരുത്തെയും വാർത്തകൾ വന്നിരുന്നു . എന്നാൽ നേപ്പാൾ ഈകാര്യങ്ങൾ ഇതുവരെയും സ്ഥിതീകരിച്ചടില്ലായിരുന്നു .എന്നാൽ ഇതാദ്യമായി നേപ്പാൾ ചൈനീസ് അതിക്രമത്തെ കുറിച്ച് ഔദ്യോഗികമായി രേഖ തയ്യാറാക്കിയിരിക്കുകയാണ് .നേപ്പാളിന്റെ പടിഞ്ഞാറൻ ഭാഗത്തുള്ള ഹംല ജില്ലയിൽ കഴിഞ്ഞ വർഷം സെപ്തംബറിൽ ചൈന കയ്യേറ്റം നടത്തിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .എന്നാൽ ചൈന ഈ കാര്യം നിഷേധിച്ചിരിക്കുകയാണ് .

കൈയേറ്റം മാത്രമല്ല, നേപ്പാളിലെ അതിര്‍ത്തി ഗ്രാമമായ ലാലുങ്‌ജോംഗിലെ മതപരമായ ചടങ്ങുകള്‍ക്കു ചൈന നിയന്ത്രണവും ഏര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട് .കൂടാതെ ലാലുങ്‌ജോംഗിലെ നേപ്പാൾ അതിർത്തിയിൽ ചൈനീസ് സുരക്ഷാ സേന പ്രവർത്തനങ്ങൾ ശക്തമാക്കിയതായും, ഇവിടെ നേപ്പാളിലെ കർഷകരുടെ ഇടപെടലുകളെ നിയന്ത്രിക്കുന്നതായും കണ്ടെത്തി. ഇതേതുടർന്ന് ഇവിടെ സുരക്ഷ ഉറപ്പാക്കാൻ നേപ്പാൾ സുരക്ഷാ സേനയെ നിയോഗിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാല്‍, നേപ്പാള്‍ സര്‍ക്കാര്‍ ഈ റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചിരിക്കുകയായിരുന്നു. ഇത് ചോര്‍ന്നതോടെ, നടപടി എടുക്കാമെന്ന വാഗ്ദാനവുമായി സര്‍ക്കാര്‍ വൃത്തങ്ങള്‍ രംഗത്തുവന്നിട്ടുണ്ട്.