ഇന്ത്യയിലെ ബാക്കിയുള്ള സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യപ്പെടുത്തുമ്പോൾ ഏറ്റവും അധികം വിദ്യാഭ്യാസ, സാമൂഹിക പുരോഗതി കൈവരിച്ച സംസ്ഥാനമാണ് കേരളം.എന്നാൽ കേരളത്തിലും ശൈശവ വിവാഹം പോലുള്ള ദുരാചാരം ഇപ്പോളും നടക്കുന്നുണ്ട് എന്നത് വളരെ സത്യമായ ഒരുകാര്യം ആണ് .ഇപ്പോൾ ഇതാ അത്തരം ഒരു വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത് .മലപ്പുറത്ത് വീണ്ടും ശൈശവ വിവാഹം നടന്നിരിക്കുന്നു . പതിനാറ് വയസുള്ള പെൺകുട്ടി ഇപ്പോൾ 6 മാസം ഗർഭിണിയാണ് .ഇതിന്റെ ചികിത്സക്കായി എത്തിയപ്പോളാണ് പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് വ്യക്തമായത്.
ഇതോടെ ആശുപത്രി അധികൃതർ ഇടപെട്ട് പൊലീസിനേയയും സിഡബ്ലൂസിയെയും വിവരമറിയിക്കുകയായിരുന്നു. ഗർഭിണിയായ പെൺകുട്ടിയെ ചൈൽഡ് ലൈൻ പ്രവർത്തകർ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.മലപ്പുറം സ്വദേശിയായ പെൺകുട്ടിയും വണ്ടൂര്‍ സ്വദേശിയായ യുവാവും തമ്മിലുള്ള വിവാഹം ഒരു വര്ഷം മുൻപാണ് നടന്നത് . അധികൃതരോ അയൽക്കാരോ ഒന്നും തന്നെ അറിയാതെ വളരെ രഹസ്യമായാണ് വിവാഹം നടന്നിരിക്കുന്നത് എന്നാണ് വിവരം .എന്തായാലും സംഭവത്തെ പുറത്തറിഞ്ഞതോടെ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട് .
പെണ്‍കുട്ടിയെ വിവാഹം ചെയ്ത വണ്ടൂര്‍ സ്വദേശിക്കെതിരേ ശൈശവവിവാഹ നിരോധന നിയമപ്രകാരവും പോക്‌സോ നിയമപ്രകാരവും കേസെടുക്കുമെന്നാണ് പോലീസ് നല്‍കുന്നവിവരം. നേരത്തെയും മലപ്പുറത്ത് സമാനമായ രീതിയിലുള്ള ശൈശവ വിവാഹങ്ങൾ സിഡബ്ലൂസി അടക്കം ഇടപെട്ട് തടഞ്ഞിരുന്നു.സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി സി.ഡബ്ലിയു.സി ചെയർമാർ കെ. ഷാജേഷ് ഭാസ്ക്കർ അറിയിച്ചു.