നിയന്ത്രണംവിട്ട ട്രെയിൻ പ്ലാറ്റ്ഫോമിലേക്ക് ഇടിച്ചുകയറി;ഒഴിവായത് വൻദുരന്തം

0
126

പാളം തെറ്റിയ ട്രെയിൻ പ്ലാറ്റ്ഫോമിലേക്ക് ഇടിച്ചു കയറി അപകടം . ചെന്നൈ  താംപരം-ബീച്ച് റെയിൽവേ സ്റ്റേഷനിൽ ആണ്ഞെട്ടിക്കുന്ന സംഭവം നടന്നത് .ഇന്നലെ വൈകിട്ടായിരുന്നു ട്രെയിൻ പ്ലാറ്റ്‌ഫോമിലേക്ക് ഇടിച്ചുകയറിയത് .പ്ലാറ്റ്‌ഫോമിൽ യാത്രക്കാർ കുറവായതിനാൽ വൻ അപകടമാണ് ഒഴിവായത് .അപകടത്തിൽ ലോക്കോപൈലറ്റിന് പരുക്കേറ്റിരുന്നു ഇദ്ദേഹത്തെ ഹോസ്പിറ്റലിലേക്ക് മാറ്റിയട്ടുണ്ട് .

ഇടിയുടെ ആഘാതത്തിൽ ട്രെയിനിന്റെ ബോഗികൾ പാളം തെറ്റുകയും പ്ലാറ്റ്ഫോമിലേക്ക് ഇടിച്ചു കയറുകയും ചെയ്തു.കൂടാതെ  ട്രെയിനിന്റെ ഭാഗങ്ങൾക്കു പുറമേ പ്ലാറ്റ്ഫോമിനും മേൽക്കൂരയ്ക്കും പാളങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട് .അവധി ദിവസമായതിനാൽ റെയിൽവേ സ്റ്റേഷനിൽ കാര്യമായ യാത്രക്കാർ ഉണ്ടായിരുന്നില്ല. അതിനാൽ വലിയ അപകടമാണ് ഒഴിവായത്.

സംഭവത്തിൽ  അന്വേഷണം പ്രഖ്യാപിച്ചതായി റെയിൽവേ അറിയിച്ചു .അപകടത്തെ തുടര്‍ന്ന് ചെന്നൈയ്ക്കും താമ്പരത്തിനും ഇടയിലെ സബേര്‍ബൻ സര്‍വീസ് തടസ്സപ്പെട്ടു. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി അധികം വൈകാതെ തന്നെ  ഒന്നാം പ്ലാറ്റ്ഫോം ഉപയോഗക്ഷമമാക്കുമെന്നും ദക്ഷിണ റെയിൽവേ അറിയിച്ചിട്ടുണ്ട് .