ചാനലുകളെ വിലക്കുന്നത് ശരിയോ ?

0
178

ജനാധിപത്യത്തിന്റെ നാലാം തൂൺ അതാണ് മാധ്യമങ്ങൾ . ഒരു കാലത്ത് ആര് ഭരിക്കണമെന്ന് പോലും മാധ്യമങ്ങൾ പറയുമായിരുന്നു. അത്രത്തോളം മാധ്യമങ്ങൾ ക്രെഡിബിലിറ്റി ഉണ്ടായിരുന്നു. ആ വിശ്വാസ്യത എപ്പോഴൊക്കെ തകർക്കപ്പെട്ടിട്ടുണ്ടോ അവിടെയൊക്കെ സേച്ഛാദിപത്യത്തിന് വഴി ഒരുക്കുന്നതായി തോന്നിയിട്ടുണ്ട്.. ഒരു കാര്യം ഉറപ്പിച്ച് പറയാം എന്തായായലും മാധ്യമ പ്രവർത്തനം ഒരുപാട് മാറി.

 

വാണിജ്യ അടിസ്ഥാനത്തിൽ ഒരുപാട് വളർന്നു. പലരും എക്സക്ലൂസിവിന്റെ പിന്നാലെ പായുകയാണ്. എന്നാലും ഒരു മാധ്യമ അടിയന്തരാവസ്ഥയെക്കുറിച്ച് ചിന്തിക്കാൻ കഴിയില്ല. ഇന്നും ന്യൂസ് അവറുകൾ കണ്ട് തെറിവിളിക്കുന്ന പൊതു ജനം അറിയേണ്ട ഒരു കാര്യമുണ്ട് ഈ ലോകം എങ്ങനെയെന്ന് നമുക്ക് പറഞ്ഞു തരുന്നത് മാധ്യമങ്ങൾ തന്നെയാണ്.

ചൂഷണം ചെയ്യപ്പെടുന്നെടുത്തും , അടിച്ചമർത്തപ്പെടുന്നെടുത്തും മാധ്യമങ്ങളുടെ ശബ്ദം മാത്രമേ ഉയർന്നു കേൾക്കു. ഒരു കാര്യ ഉറപ്പിക്കാം. മാധ്യമങ്ങൾ ഇങ്ങനെ കണ്ണ് തുറന്ന് പിടിച്ചിരിക്കുന്നത് കൊണ്ട് തന്നെയാണ് അഴിമതികൾ ഒരു പരിധി വരെയെങ്കിലും കുറയ്ക്കാൻ കഴിയുന്നത്. നടക്കുന്നില്ല എന്നല്ല മറിച്ച് കുറയുന്നു എന്നാണ്. ഇത്രയും പറയാൻ ഒരു കാര്യ ഉണ്ട്.

മീഡിയവണിനും ഏഷ്യാനെറ്റ് ന്യൂസിനും സംപ്രേഷണ വിലക്കേർപ്പെടുത്തിയ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി പാർലമെന്ററി സമിതി. ശശി തരൂർ ചെയർമാനായ കമ്മിറ്റിയാണ് മാധ്യമസ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്ന നടപടിയ്‌ക്കെതിരെ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. കമ്യൂണിക്കേഷൻ ആൻഡ് ഐ.ടി പാർലമെന്റി സ്റ്റാൻഡിങ് കമ്മിറ്റി റിപ്പോർട്ടിലാണ് പരാമർശം.

ദൽഹി കലാപം റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ 2020 മാർച്ച് ആറിനാണ് മീഡിയവണും ഏഷ്യാനെറ്റ് ന്യൂസും സംപ്രേഷണ വിലക്ക് നേരിട്ടത്. മതിയായ വിശദീകരണം നൽകാൻ ചാനലുകൾക്ക് അവസരം നൽകാതെയാണ് ഇത്തരം ഉയർന്ന ശിക്ഷ നൽകിയതെന്നും സമിതി വിലയിരുത്തി.

അതേസമയം കേബിൾ ടി.വി നിയമത്തിൽ എന്താണ് രാജ്യദ്രോഹമെന്നത് കൃത്യമായ നിർവചനമില്ലെന്ന് വാർത്താവിതരണ മന്ത്രാലയം സമ്മതിച്ചു. 2020 മാർച്ച് ആറിന് ഏഷ്യാനെറ്റ് ന്യൂസ് നിരുപധികം മാപ്പ് എഴുതി കൊടുത്തതിനാൽ വിലക്ക് പിൻവലിച്ചെന്ന് റിപ്പോർട്ടിൽ പറയുന്നു.