പുതിയ ചക്കപ്പഴം ടീമിനേയും ഡയറക്ടറേയും തേച്ച് ഒട്ടിച്ച് സോഷ്യൽ മീഡീയ

0
142

ചക്കപ്പഴം ടീം പഴയതുപോലെ തിരിച്ചുവരണമെന്നാണ് പ്രേക്ഷകരുടെ പക്ഷം . സോഷ്യൽ മീഡിയയിൽ ഈ ക്യാമ്പയിൽ തുടരുകയാണ്.
ഒരു പ്രേക്ഷകന്റെ കുറിപ്പ് ഇങ്ങനെയാണ് .ജന ഹൃദയങ്ങളിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയ പരമ്പരയാണ് ചക്കപ്പഴം പക്ഷെ പുതുമുഖങ്ങളെ നിരത്തി മാറ്റം കൊണ്ടുവന്ന പുതിയ ചക്കപ്പഴത്തിന് ജനമനസ്സിനെ സ്വാധീനിക്കുവാൻ കഴിഞ്ഞില്ല പുതിയ പരമ്പര വൻ പരാജയം തന്നെയാണ് Director ….ഉണ്ണികൃഷണൻ സാറിനോട് താങ്കൾ ഉപ്പും മുളകും പരമ്പരയിലും ഇതേ തന്ത്രം തന്നെയാണ് കാണിച്ചത് പക്ഷെ അതിന് പകരം കൊണ്ടുവന്ന ചക്കപ്പഴം പരമ്പര വൻ വിജയം തന്നെയായിരുന്നു.

പഴയ വക്ര ബുദ്ധി ഇവിടെയും പ്രയോഗിച്ചു നോക്കി പക്ഷെ ഏറ്റില്ല പഴയ ചക്കപ്പഴം പരമ്പരയിലെ താരങ്ങൾ എല്ലാവരും തീയിൽ കുരുത്തതാണ് അവർ വെയിലത്ത് വാടാറില്ല പുതിയ പരമ്പരയായ ചക്കപ്പഴത്തിനെ ജനങ്ങൾ ഏറ്റെടുത്തില്ല എന്ന സത്യം നിങ്ങൾക്ക് മനസ്സിലായി കാണുമെന്ന് വിശ്വസിക്കുന്നു നല്ലരീതിയിൽ മുൻപോട്ടു പൊയ്കൊണ്ടിരുന്ന ചക്കപ്പഴം Sitcom ഒരു മുന്നറിയിപ്പുമില്ലാതെ പഴയ താരങ്ങളെ ഒഴിവാക്കി പുതുമുഖങ്ങളെ വെച്ച് ജനങ്ങൾക്കിടയിൽ അവതരിപ്പിച്ചപ്പോൾ ഇത്രയും ദയനീയ പരാജയം ഉണ്ടാകുമെന്ന് താങ്കൾ പ്രതീക്ഷിച്ചിരുന്നില്ല

താങ്കൾ കാണിക്കുന്ന ചില പൊട്ടത്തരങ്ങൾ ജനങ്ങൾ അംഗീകരിക്കണമെന്നില്ല ജനങ്ങൾ വിവേകം ഉള്ളവരാണ് നല്ലതിനെ മാത്രമെ അവർ സ്വീകരിക്കുകയുള്ളു താങ്കൾ സ്വയം ഒന്നു ആത്മ പരിശോധന നടത്തുന്നത് നല്ലതാണ് പുതിയ പരമ്പര നിർത്തി പഴയ പരമ്പരതന്നെ തുടരുന്നതായിരിക്കും ഏറ്റവും ഉചിതം അതു തന്നെയാണ് ജനങ്ങൾ ആഗ്രഹിക്കുന്നതും