ചക്കപ്പഴത്തിലെക്ക് മറ്റാര് വന്നില്ലേലും കണ്ണനെ തിരിച്ചു വിളിക്കണം

0
203

നിങ്ങൾക്ക് ചക്കപ്പഴത്തിലെ കണ്ണനെ മിസ് ചെയ്യാറുണ്ടോ ? ഉണ്ടാകും എന്നായിരിക്കും ഭൂരിപക്ഷം പ്രേക്ഷകരുടേയും ഉത്തരം . അത്രത്തോളം മലയാളത്തിന് പ്രിയപ്പെട്ട താരമായിരുന്നു. ചക്കപ്പഴത്തിലെ കുഞ്ഞ് കണ്ണൻ. കുഞ്ഞുണ്ണിയുടെ മകൾ പൈങ്കിളിയുടെ കുട്ടിയായി ആണ് കണ്ണൻ എത്തുന്നത്. കണ്ണന്റെ ഡയലോ​ഗ് ഡെലിവറിയായിരുന്നുയ സൂപ്പർ. കണ്ണൻ എന്ന പേരിൽ അറിയപ്പെടുന്ന ഈ കുഞ്ഞ് താരത്തെ നമുക്ക് പരിചയപ്പെട്ടാലോ. തിരുവനന്തപുരം ആണ് കണ്ണൻ എന്ന മുഹമ്മദ് റെയ്ഹാന്റെ സ്വദേശം.

വീട്ടിൽ വിളിക്കുന്ന പേരാണ് റെയ്ഹു. 3 വയസ്സുകാരൻ ഇത്ര നാച്ചുറലായി എങ്ങനെ അഭിനയിക്കുന്നു എന്നതായിരുന്നു ആദ്യം ആരാധകരെ അതിശയിപ്പിച്ചത്. പക്ഷേ ടിക് ടോക്കിൽ പയറ്റി തെളിഞ്ഞാണ് ഈ മഹാൻ ചക്കപ്പഴത്തിൽ എത്തുന്നത്. ചേട്ടനോടൊപ്പമുള്ള കണ്ണന്റെ പല വീഡിയോ കളും ട്രെന്റിം​ഗ് ആയിരുന്നു. അതാണ് കണ്ണനെ ചക്കപ്പഴത്തിലേക്ക് എത്തിച്ചതും. കണ്ണനും അമ്മ പൈങ്കിളിയും കൂടി ചേർന്നാൽ പിന്നെ ചക്കപ്പഴ്ത്തിന് ഇത്തിരി മദുരം കൂടുതലാണെന്നാണ് പ്രക്ഷേകരുടെ പക്ഷം. കണ്ണനെ നിങ്ങൾ പലരും പല ഫോട്ടോഷൂട്ടുകളിലും കണ്ടിട്ടുണ്ടാകും. ആളൊരു മോഡൽ കൂടിയാണ്.