ചക്കപ്പഴം ചീഞ്ഞിട്ടില്ല പ്രതീക്ഷയോടെ ആരാധകർ

0
197

ചക്കപ്പഴം ഇന്നും പ്രേക്ഷക മനസ്സിൽ നിന്നും പോയിട്ടില്ല. അതിന് കാരണം കുഞ്ഞുണ്ണിയും മക്കളുമാണ്.കുഞ്ഞുണ്ണിയുടെ കുടുംബത്തിൽ നടക്കുന്ന കഥയാണ് ചക്കപ്പഴം. ചക്ക കുഴഞ്ഞതുപോലുള്ള ഒരു കുടുംബത്തിന്റെ കഥയാണ് ഇത്. മക്കളും മരുമക്കളും കൂടി സം​ഗതി പൊളിക്കുന്നതിനിടെയാണ് കോൺട്രാക്റ്റ് കഴിഞ്ഞു എന്ന പേരിൽ ചക്കപ്പഴം നിർത്തിയത്. ഉടൻതന്നെ പുതിയ താരങ്ങളെ അണി നിരത്തി ചക്കപ്പഴം മറ്റൊരു രീതിയിൽ തന്നെ ഏറെ പുതുമകളോടെ സംപ്രേക്ഷണം തുടങ്ങുകയും ചെയ്തിരുന്നു.

പക്ഷേ ചക്കപ്പഴം എന്ന ടൈറ്റിലിന് അല്ല കുഞ്ഞുണ്ണിയ്ക്കും കുടുംബത്തിനുമായിരുന്നു യഥാർത്ഥ ഫാൻസ് എന്ന് അണിയറപ്രവർത്തകർ മനസ്സിലാക്കുന്നതായിരുന്നു പിന്നീടുള്ള ദിവസങ്ങൾ .ശംഭുവും സുമേഷും മാത്രമായിരുന്നു പഴയ ചക്കപ്പഴത്തിൽ നിന്നും പുതി ചക്കപ്പഴത്തിലേക്ക് ചേക്കേറിയത്.എന്നാലും ഇവരേയും പ്രേക്ഷകർ തള്ളിക്കളയുകയായിരുന്നു. ഇപ്പോൾ കുഞ്ഞുണ്ണിയും കുടുംബവും ഒന്നിച്ചിരിക്കുന്നതിന്റെ ഒരു ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

മക്കളും മരുമക്കളും എല്ലാവരും തന്നെ ഒത്തുകൂടിയിരിക്കുകയാണ്. വീണ്ടും ചക്കപ്പഴം ഉണ്ടോ എന്നാണ് ആരാധകർ ചോദിക്കുന്നത്. അശ്വതിശ്രീകാന്തും സബീറ്റ ജോർജ്ജും ചിത്രങ്ങൾ പങ്ക് വെച്ചിട്ടുണ്ട്. റാഫിയും ശ്രുതിയും ശ്രീകുമാറും ഒത്തുചേരലിന്റെ ഭാ​ഗമായി.