ഇടറിയ വാക്കുകളോടെ കുഞ്ഞുണ്ണിയുടെ മടക്കം

0
161

 

ചക്കപ്പഴത്തിന്റെ പുതിയ ടീമിനെ മാറ്റിയതിൽ പ്രക്ഷേകർ പ്രതിഷേധത്തിലാണ്. കഴിഞ്ഞ ആഴ്ചയാണ് ചക്കപ്പഴം പഴയ ടീമിലെ കുഞ്ഞുണ്ണി ആയി അഭിനയിക്കുന്ന അമൽ രാജ് ദേവ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ചക്കപ്പഴത്തിൽ നിന്ന് പടിയിറുങ്ങുകയാണെന്നും ഇത് തന്റെ യാത്രാമൊഴിയാണ് എന്നുള്ള തരത്തിൽ ഒരു പോസ്ററ് ഷെയർ ചെയ്തത്.

ചക്കപ്പഴത്തിലെ മധുരം നുണയാൻ ഇനി ഞാനില്ല !! രണ്ട് വർഷത്തെ കരാർ പണി പൂർത്തിയാക്കി പടിയിറങ്ങുകയാണ് ….കരാർ കാലം കഴിഞ്ഞാൽ പിന്നെ തുടരേണ്ടതില്ലല്ലൊ…

 

ഏറെ സന്തോഷം !
ഏറെ അഭിമാനം !
മകനായും ഭർത്താവായും
അഛനായും
അമ്മായി അഛനായും
അപ്പുപ്പനായും മലയാള പ്രേക്ഷകർ കുഞ്ഞുണ്ണിയായി
എന്നെ സ്നേഹിച്ചതിന് …
കൂടെ കൂട്ടിയതിന് ….
അംഗീകരിച്ചതിന് ….
അഭ്യുദയകാംക്ഷിയെപ്പോലെ ചേർത്ത് പിടിച്ചതിന് ….
എല്ലാത്തിനും
ഹൃദയം നിറഞ്ഞ നന്ദി …..
മനം നിറയെ സ്നേഹം …..

പല രൂപത്തിലും ഭാവത്തിലും വീണ്ടുമുണ്ടാകും ….
നിങ്ങളുടെ സ്നേഹവും കരുതലും അപ്പോഴും എപ്പോഴും ഉണ്ടാകണം.

ഈ പ്രോജക്ടിലേയ്ക്ക് എന്നെ തിരഞ്ഞെടുത്ത
പ്രിയപ്പെട്ട ഉണ്ണി സാറിന് …
(അഭിനയ യാത്രയിൽ ഏറെ ആത്മവിശ്വാസം ഉണ്ടാക്കി തന്നതിന് Big thanks sir )
ഫ്ലവേഴ്സ് ചാനലിന് ….
പ്രിയപ്പെട്ട എഴുത്ത് കാരോട് ….
ഒപ്പം നിന്ന് കരുത്തേകിയ എല്ലാ പ്രിയപ്പെട്ട ബന്ധുക്കൾക്കും അല്ല അഭിനേതാക്കൾക്കും ….
പ്രിയപ്പെട്ട ക്രൂ മെമ്പേഴ്സിന് …
എല്ലാരോടും ഒത്തിരി സ്നേഹം …
എല്ലാർക്കും ഒത്തിരി നന്ദി ….