പൂച്ചക്ക് രാരീരം പാടി കുഞ്ഞാവ : അവസാനത്തെ ട്വിസ്റ്റ് പൊളിച്ച്

0
168

കുട്ടികളുടെ വിഡിയോകൾ എല്ലാം വളരെ രസകരമാണ്.മാനസിക സമ്മർദത്തിൽ പെട്ടിരിക്കുന്ന ഏതൊരാൾക്കും കുഞ്ഞുങ്ങളുടെ വിഡിയോകൾ കണ്ടു കഴിയുമ്പോൾ ഒരു ആശ്വാസം ലഭിക്കും.കുട്ടികൾ ദൈവത്തിന്റെ വരദാനമാണ് എന്ന് പറയുന്നതും അതുകൊണ്ടാണ്.കുട്ടികളും അവരുടെ വളർത്തുമൃഗങ്ങളും തമ്മിലുള്ള വിഡിയോകളും അതുപോലാണ് കണ്ടിരുന്നുപോകും.അതുപോലാരു വിഡിയോ ആണ് ഇത്. ഇവിടെ ഒരു കുഞ്ഞുമോൾ തന്റെ വളർത്തു മൃഗം കൂടിയായ പൂച്ചയെ പാടി ഉറക്കുകയാണ്.

അമ്മയുടെ മോൻ വാവാവോ അച്ഛന്റെ മോൻ വാവാവോ ഇങ്ങനെ പാടി ഉറക്കുന്നതും അവസാനം ഉള്ള ട്വിസ്റ്റുമാണ് വൈറൽ ആയത്.വിഡിയോ ഒരുപാട് പേരാണ് ഷെയർ ചെയ്തിരിക്കുന്നത്.പൂച്ച ആദ്യം പാട്ട് ആസ്വദിച്ചിരിക്കുകയാണ് എന്നാൽ പാട്ടിന്റെ തീവ്രത കൂടിയപ്പോൾ പൂച്ച ഇറങ്ങി ഓടുകയാണ് ചെയ്തത്.എന്താ സംഭവിച്ചത് എന്നുള്ള രീതിയിൽ ആ കുഞ്ഞുമോൾ നോക്കി നിൽക്കുന്നതും വിഡിയോയിൽ കാണാം.പൂച്ച പൂച്ചയുടെ ജീവനും കൊണ്ട് ഓടി എന്നാണ് രസകരമായ കമന്റുകൾ.കുഞ്ഞുങ്ങളുടെ വീഡിയോസ് ഷെയർ ചെയ്യുന്ന കുഞ്ഞുവാവ ഫേസ്ബുക് പേജിലാണ് വിഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.