ജീവന് ഒരു വിലയും ഇല്ലാത്ത നാട് : ഭക്ഷണത്തിൽ കലർത്തുന്ന മായം ജീവനെടുക്കുമ്പോൾ

0
132

ജീവന് ഒരു വിലയും ഇല്ലാത്ത നാടായി കേരളം മാറി . കഴിഞ്ഞ ദിവസം ഷവർമ്മ കഴിച്ച് വിദ്യാർത്ഥി മരണപ്പെട്ട സംഭവം ഏറെ ഞെട്ടലോടെയാണ് കേരളം കേട്ടത്. 32 പേരെയാണ് ഷവർമ കഴിച്ചതിനെ തുടർന്നുണ്ടായ ഭക്ഷ്യവിഷബാധയും ദേഹാസ്വാസ്ഥ്യം കാരണം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇതിൽ 30 പേർ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും രണ്ട് പേർ ചെറുവത്തൂർ ആരോഗ്യ കേന്ദ്രത്തിലുമാണുള്ളത്.

ചെറുവത്തൂർ ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന ഐഡിയൽ ഫുഡ് പോയിന്റ് കൂൾബാറിൽ നിന്നും കഴിഞ്ഞ വെള്ളിയാഴ്ച ഷവർമ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. സമീപത്തെ സ്കൂളികളിൽ നിന്ന് കുട്ടികൾ കൂട്ടത്തോടെ എത്തിയതാണ് പഴകിയ ഷവർമ്മ നൽകിയതെന്നാണ് റിപ്പോർട്ടുകൾ. ഷി​ഗല്ലാ വെെറസാണ് മരണകാരണമെന്നും റിപ്പോർട്ടുകൾ ഉണ്ട്.

സംഭവത്തിൽ രണ്ട് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.   കടയുടെ മാനേജിങ് പാർട്ണർ മംഗളൂരു സ്വദേശി മുള്ളോളി അനെക്‌സ്ഗർ, ഷവർമ മേക്കറായ നേപ്പാൾ സ്വദേശി സന്ദേഷ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. അന്വേഷണ റിപ്പോർട്ട് നൽകാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഭക്ഷ്യസുരക്ഷാ കമ്മീഷണർക്ക് നിർദേശം നൽകി. അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ സ്ഥാപനത്തിനെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.