വീണ്ടും കൈക്കൂലി : കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ ജീവനക്കാരന് സസ്പെൻഷൻ

0
142

കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ ജീവനക്കാരനെ സസ്‌പെന്റ് ചെയ്തു. പരീക്ഷ ഭവൻ അസിസ്റ്റന്റ് എം.കെ. മൻസൂറിനെയാണ് സസ്‌പെന്റ് ചെയ്തത്.ബിരുദ സർട്ടിഫിക്കറ്റിലെ പിഴവ് തിരുത്തി പുതിയ സർട്ടിഫിക്കറ്റ് നൽകാൻ കൈക്കൂലി വാങ്ങിയെന്ന മലപ്പുറം സ്വദേശിനിയുടെ പരാതിയിലാണ് നടപടി.

പിഴവ് തിരുത്താൻ 5,000 രൂപ വേണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് വിദ്യാർത്ഥിനി ജീവനക്കാരന്റെ അക്കൗണ്ടിലേക്ക് ഗൂഗിൾ പേ വഴി പണം അയച്ചതായി രേഖയുണ്ട്. പ്രഥമിക പരിശോധനയിൽ ജീവനക്കാരന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സസ്‌പെൻഷൻ നടപടി സ്വീകരിച്ചത്.