പശുക്കിടാവിന്റെ നട്ടെല്ല് അയൽവാസി തല്ലിയൊടിച്ചതായി പരാതി

0
99

ഇടുക്കിയിൽ  പശുക്കിടാവിന്റെ നട്ടെല്ല് അയൽവാസി തല്ലിയൊടിച്ചതായി പരാതി. ഇടുക്കി കട്ടപ്പന മൈലാടുംപാറയിലാണു ക്രൂര സംഭവം നടന്നത്.എട്ടുമാസം പ്രായമുള്ള പശുക്കിടാവ് തന്റെ പറമ്പിലേക്ക് പ്രവേശിച്ചു എന്നുപറഞ്ഞാണ് അയൽവാസി പശുകുട്ടിയുടെ നട്ടെല്ല് അടിച്ച് തകർത്തത് .

ആക്രമണത്തിൽ പരിക്കേറ്റ പശുക്കിടാവിന് ഇപ്പോൾ എഴുനേല്ക്കാനോ നടക്കാനോ സാധിക്കാത്ത അവസ്ഥയാണ് .അപകടത്തിൽ കിടാവിന്റ് പിന്കാലുകൾ രണ്ടും പൂർണമായും തളർന്നിട്ടുണ്ട് . മൃഗക്ഷേമ കൂട്ടായ്മയായ ആനിമൽ റെസ്ക്യൂ ആൻഡ് സപ്പോർട്ട് കേരളയുടെ സമൂഹമാധ്യമ കൂട്ടായ്മയിലൂഡയാണ്  പശുക്കിടാവിന്റെ ഇപ്പോളത്തെ  ദുരവസ്ഥ പങ്കുവച്ചിട്ടുള്ളത്.