ബസ് യാത്രക്കിടെ സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്ന യാത്രക്കാരെ ഇറക്കിവിടാൻ ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും അധികാരം നൽകി തമിഴ്‌നാട് ഗതാഗത വകുപ്പ്.
ബസിൽ സ്ത്രീകൾ പീഡിപ്പിക്കപ്പെടുന്ന കേസുകൾ വർധിച്ചതിന് പിന്നാലെയാണ് യാത്ര ചെയ്യുന്ന സ്ത്രീകളോട് അനുചിതമായ ആംഗ്യങ്ങൾ കാണിക്കുകയോ പാട്ട് പാടുകയോ ചെയ്യുന്ന യാത്രക്കാരെ ഇറക്കി വിടാനുള്ള അധികാരം നൽകിയത്.
1988 ലെ മോട്ടോർ വെഹിക്കിൾ ആക്ട് സെക്ഷൻ 28, 38 എന്നിവയുമായി ബന്ധപ്പെട്ട് 1989ലെ തമിഴ്നാട് മോട്ടോർ വെഹിക്കിൾ റൂൾസ് ഭേദഗതി ചെയ്തുകൊണ്ടുള്ള ഡ്രാഫ്റ്റ് ഗസറ്റ് വിജ്ഞാപനം വ്യാഴാഴ്ച ഗതാഗത വകുപ്പ് പുറത്തിറക്കി. കരട് പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനകം ഭേദഗതികൾ പ്രാബല്യത്തിൽ വരും.