ശക്തികുളങ്ങരയിൽ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് ഒരു മരണം

0
101

കൊല്ലം ശക്തികുളങ്ങരയിൽ സ്വകാര്യ ബസും മീൻ കയറ്റിവന്ന ലോറിയും കൂട്ടിയിടിച്ചു ലോറി ഡ്രൈവർ മരിച്ചു. എറണാകുളം സ്വദേശി പുഷ്പനാണ് മരിച്ചത്. ബസ് യാത്രക്കാരായ 19 പേർക്ക് പരിക്കേറ്റു.പരിക്കേറ്റവരിൽ സ്കൂൾ വിദ്യാർത്ഥികളും ഉൾപ്പെടുന്നു .പരുക്ക് പറ്റിയ പലരുടെയും നില ഗുരുതരമാണ്.

ഇന്ന് രാവിലെ ഒമ്പത് മണിയോടെ ശക്തികുളങ്ങരയിലായിരുന്നു അപകടം നടന്നത് . ചവറയിൽ നിന്നും ഇളമ്പള്ളൂരിലേക്ക് പോയ സ്വകാര്യ ബസും തിരുവനന്തപുരത്ത് നിന്നും ആലപ്പുഴയിലേക്ക് പോയ ഇൻസുലേറ്റഡ് വാനും കൂട്ടിയിടിച്ചാണ് അപകടം നടന്നിരിക്കുന്നത്.അപകടത്തിൽ  ഗുരുതരമായി പരിക്കേറ്റ ലോറി ക്ലീനറെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അമിത വേഗതയിലെത്തിയ സ്വകാര്യ ബസ് മറ്റൊരു വാഹനത്തെ മറികടക്കവെയാണ് വാനുമായി കൂട്ടിയിടിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.അപകടത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ പ്രചരിച്ചിട്ടുണ്ട് .ഈ  സിസിടിവി ദൃശ്യങ്ങളിലും ഇത് വ്യക്തമാണ്.അപകടത്തെ തുടർന്ന് ദേശീയ പാതയിൽ മണി കൂറുകളോളം ഗതാഗത സ്തംഭിച്ചു. ശക്തികുളങ്ങര പൊലീസ് എത്തി ഗതാഗതം പുനഃസ്ഥാപിക്കുകയായിരുന്നു.