ജമ്മു കശ്മീരില്‍ സി.ആര്‍.പി.എഫിന്റെ ക്യാംപിനു നേരെ ബോംബേർ .ബുർഖ ധരിച്ചെത്തിയ സ്ത്രീയാണ് ക്യാംപിന് നേരെ ബോംബ് എറിഞ്ഞത് . ബാരാമുള്ള ജില്ലയിലെ സോപോറില്‍ സി.ആര്‍.പി.എഫിന്റെ ക്യാംപിനു നേരെയാണ് ആക്രമണമുണ്ടായത്.സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. ചൊവ്വാഴ്ചയാണ് സംഭവം നടന്നിരിക്കുന്നത് . ബുർഖ ധരിച്ച് എത്തിയ ഒരു സ്ത്രീ കയ്യിൽ കരുതിയിരുന്ന ബോംബ് ക്യാമ്പിന് നേരെ എറിയുന്നത് സിസിടിവി യിൽ വ്യക്തമാണ് .
ബോംബ് എറിഞ്ഞതിനു പിന്നാലെ ഇവര്‍ അവിടെനിന്ന് ഓടിപ്പോവുകയും ചെയ്തു. റോഡില്‍ വാഹനങ്ങളും ആളുകളും സഞ്ചരിക്കവേയാണു ബോംബേറുണ്ടായത്.തീ പടർന്നു എങ്കിലും സിആർ.പി.എഫ് ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലിനെ തുടർന്ന് തീ അണക്കുക ആയിരുന്നു .ക്യാംപിന്റെ പുറത്താണു ബോംബ് വീണതെന്നും ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നുമാണ് വിവരം. സോപോറിലെ സിആര്‍പിഎഫ് ബങ്കറിനു നേരെ ബോംബെറിഞ്ഞ യുവതിയെ തിരിച്ചറിഞ്ഞതായും അവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും കശ്മീര്‍ ഐജിപി വിജയ് കുമാര്‍ പറഞ്ഞു.