മുസ്‌ലിം സ്ത്രീകളുടെ ഫോട്ടോകള്‍ ലേലത്തിനായി ബുള്ളി ഭായ് ആപ്പില്‍ അപ്‌ലോഡ് ചെയ്ത കേസിലെ മുഖ്യപ്രതിയായ യുവതിയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തരാഖണ്ഡില്‍ നിന്നാണ് യുവതിയെ അറസ്റ്റ് ചെയ്തത്. അന്വേഷണത്തിനായി യുവതിയെ മുംബൈയിലേക്ക് കൊണ്ടുവരികയാണ്.
തന്റെ വ്യാജ ഫോട്ടോകള്‍ ഓണ്‍ലൈന്‍ വെബ്‌സൈറ്റുകളില്‍ പ്രചരിപ്പിച്ചെന്ന മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ കഴിഞ്ഞ ദിവസം ഒരാളെ പിടികൂടിയിരുന്നു. 21 കാരനായ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയെയാണ് മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തത്.
അജ്ഞാതരായ കുറ്റവാളികള്‍ക്കെതിരെ ഐ.പി.സിയിലെയും ഐ.ടി നിയമത്തിലെയും പ്രസക്തമായ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. കേസില്‍ ഇതുവരെ പിടികൂടിയ രണ്ടുപേരും പരസ്പരം അറിയുന്നവരാണെന്നും ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ അവര്‍ സുഹൃത്തുക്കളാണെന്നും പൊലീസ് പറഞ്ഞു.