പള്ളിനിർമ്മിക്കുന്നതിൽ ആർക്കാണ് ചൊറിച്ചിൽ !

0
76

കൊല്ലം ജില്ലയിലെ ക്ലാപ്പനയിൽ മുസ്‌ലിം പള്ളി നിർമിക്കുന്നത് ചോദ്യം ചെയ്ത് നൽകിയ ഹരജി തള്ളി കേരള ഹൈക്കോടതി.ക്ലാപ്പന പഞ്ചായത്തിൽ പള്ളി നിർമിക്കുന്നതിനെതിരെ കോടതിയിൽ സമർപ്പിച്ച ഹരജികളാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് കഴിഞ്ഞ ദിവസം തള്ളിയത്.ഹരജികൾ തള്ളിയതിനൊപ്പം സംസ്ഥാനത്തെ മതസൗഹാർദത്തെക്കുറിച്ചും കോടതി ഓർമിപ്പിച്ചു.

കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ സംസ്ഥാനത്ത് പാർട്ടി സമ്മേളനങ്ങളും പരിപാടികളും നടത്തുന്നതിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് ഹൈക്കോടതി.രാഷ്ട്രീയ പാർട്ടികളുടെ സമ്മേളനത്തിന് മാത്രം എന്താണ് പ്രത്യേകതയെന്നും നിലവിലെ മാനദണ്ഡം യുക്തിസഹമാണോ എന്നും കോടതി ചോദിച്ചു. അതേസമയം, 50 ആളുകളിൽ കൂടുതലുള്ള എല്ലാ യോഗങ്ങളും ഹൈക്കോടതി വിലക്കിയിട്ടുണ്ട്. റിപ്പബ്ലിക് ഡേ പരേഡിന് പോലും 50ൽ കൂടുതൽ ആളുകൾ പങ്കെടുക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു.