വെട്ടാനായി കൊണ്ടുവന്ന പോത്ത് വിരണ്ടോടി യുവാവിനെ കൊമ്പിൽ തൂക്കിയെറിഞ്ഞു ;വീഡിയോ …

0
187

വെട്ടാനായി കൊണ്ടുവന്ന പോത്ത് വിരണ്ടോടി  റസ്റ്ററന്റിനുള്ളിൽ കയറി യുവാവിനെ കുത്തിയെറിഞ്ഞു.കിഴക്കൻ ചൈനയിലാണ് സംഭവം നടന്നിരിക്കുന്നത്.സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ് .റെസ്റ്ററന്റിന് സമീപമുള്ള അറവുശാലയിൽ വെട്ടാനായി കൊണ്ടുവന്നതായിരുന്നു പോത്തിനെ. എന്നാൽ എവിടെ എത്തിയ പോത്ത് വിരണ്ടോടുകയായിരുന്നു.

വിരണ്ടോടിയ പോത്ത് സമീപത്തുള്ള റസ്റ്ററന്റിൽ പ്രവേശിക്കുകയും റസ്റ്ററന്റിൽ ഭക്ഷണം കഴിക്കാനെത്തിയ യുവാവിനെ ആക്രമിക്കുകയും ആയിരുന്നു .സംഭവത്തിൽ യുവാവിന് നിസാരമായ പരിക്കുകൾ മാത്രമാണ് സംഭവിച്ചട്ടുള്ളത് .പോത്ത് ആക്രമിച്ച യുവാവിന്റെ കാലിനാണ് സാരമായി പരിക്കേറ്റിരിക്കുന്നത്. അപകടം പറ്റിയ വ്യക്തിക്ക് നഷ്ടപരിഹാരം നൽകുമെന്ന് പോത്തിന്റെ ഉടമ വ്യക്തമാക്കിയിട്ടുണ്ട് .

റസ്റ്ററന്റിൽ പ്രവേശിച്ച പോത്ത് അവിടെനിന്നു രണ്ട് യുവാക്കളിൽ ഒരാളെ ഇടിച്ച തെറിപ്പിക്കുന്നതാണ് വിഡിയോയിൽ കാണാൻ സാധിക്കുന്നത് .മറ്റൊരാൾ ഞെട്ടലോടെ നോക്കിനിൽക്കുന്നു.എന്നാൽ ഉടൻതന്നെ അദ്ദേഹം ആക്രമണത്തിന് ഇറേയായ യുവാവിനെ രക്ഷിക്കുകയും ചെയ്തു .പിന്നീട് കുറേനേരം റസ്റ്ററന്റിൽ ആക്രമണം നടത്തിയ ശേഷമാണ് പോത്ത് പുറത്തേക്ക് പോയത് .