ഗ്രാമത്തില്‍ ബി.എസ്.എന്‍.എല്‍ റേഞ്ച് പോലും ലഭിക്കാതെ ബുദ്ധിമുട്ടിലായതോടെയാണ് ഗ്രാമാവാസികള്‍ അവരുടെ ഗ്രാമത്തില്‍ മെബൈല്‍ ടവര്‍ ഉദ്ഘാടനം ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ച് എം.എല്‍.എയെ സമീപിച്ചത്.എന്നാല്‍ ഗ്രാമത്തില്‍ എത്തിയ എം.എല്‍.എയെ കാത്തിരുന്നത് മൊബൈല്‍ ടവറിന് പകരം ‘BSNL 4G’ എന്ന് എഴുതിയ ഒരു മുള കൊണ്ട് ഉണ്ടാക്കിയ ടവറായിരുന്നു.
പ്രദേശത്ത് റേഞ്ച് ലഭിക്കാത്തത് മൂലം ഫോണ്‍ വിളിക്കുന്നതിനായി 4 കിലോമീറ്റര്‍ മലമ്പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് അകലെയുള്ള കുകെല്‍കുബോറി ഗ്രാമത്തിലേക്ക് ആളുകള്‍ക്ക് സഞ്ചരിക്കേണ്ടി വരുന്നു.ഇതില്‍ പ്രതിഷേധിച്ചാണ് എം.എല്‍.എയെ ഗ്രാമത്തിലേക്ക് വിളിച്ചുവരുത്തിയത്. നിരവധി തവണ ടവറിനെ കുറിച്ചുള്ള ആവശ്യം ഉന്നയിച്ചെങ്കിലും വാഗ്ദാനങ്ങള്‍ നല്‍കി വിവിധ രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ തങ്ങളെ പറ്റിക്കുകയായിരുന്നെന്ന് ഗ്രാമവാസികള്‍ പറയുന്നു.