ആലപ്പുഴയിൽ ബിജെപി പ്രവർത്തകൻ കുത്തേറ്റു മരിച്ചു

0
133

ആലപ്പുഴ ഹരിപ്പാട് ബിജെപി പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു. കുമാരപുരം വാര്യൻകോട് ശരത്ചന്ദ്രനാണ് മരിച്ചത്. ക്ഷേത്രോല്‍സവത്തിനിടെയുണ്ടായ തര്‍ക്കമാണ്  കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം.സ്വകാര്യ ബാങ്കിലെ കളക്ഷൻ ഏജന്റാണ് കൊല്ലപ്പെട്ട ശരത്ചന്ദ്രൻ .ലഹരിമരുന്ന് സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു.ബിജെ പി – ആർഎസ്എസ് പ്രവർത്തകനാണ് കൊല്ലപ്പെട്ട ശരത് ചന്ദ്രൻ.

നന്ദുപ്രകാശ് എന്ന വ്യക്തിയാണ് അക്രമിസംഘത്തെ നയിച്ചതെന്ന് പോലീസ് പറഞ്ഞു. ഏഴ് പേർ അടങ്ങുന്ന സംഘമാണ് ശരത്തിനെ ആക്രമിച്ചത്.സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.ബാക്കി പ്രതികളെ ഉടൻ തന്നെ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.ബുധനാഴ്ച രാത്രി 12 മണിയോടെ ആയിരുന്നു സംഭവം നടന്നത് .ക്ഷേത്ര ഉത്സവമുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് മരണത്തിൽ കലാശിച്ചത് .രണ്ടു സംഘമായി ചേരി തിരിഞ്ഞുള്ള തർക്കം ഒടുവിൽ അക്രമത്തിലേക്ക് കലാശിക്കുക ആയിരുന്നു .

ശരത് ചന്ദ്രനും കൂട്ടുകാരും അടങ്ങുന്ന സംഘം നന്ദു പ്രകാശ് നേതൃത്വം നൽകുന്ന  സംഘവുമായി തര്ക്കത്തില് ഏർപ്പെടുകയായിരുന്നു .പിന്നീട് തർക്കം തീന്ന് വീട്ടിലേക്ക് മടങ്ങവേ നന്ദുപ്രകാശിന്റെ നേത്രത്വത്തിലുള്ള അക്രമി സംഘ ശരത് ചന്ദ്രനെ റോഡിൽ തടഞ്ഞ് നിർത്തി  ആക്രമിക്കുക ആയിരുന്നു .മയക്കുമരുന്ന് ഗുണ്ടാ-മാഫിയ ആണ് കൊലയ്ക്ക് പിന്നിലെന്നാണ് ബിജെപി ആരോപിക്കുന്നത്. കസ്റ്റഡിയിൽ ഉള്ളത്  ക്രിമിനൽ പശ്ചാത്തലമുള്ളവർ ആണെന്ന് പോലീസ് പറയുന്നു.