പിണറായിയെ വെട്ടിനുറുക്കി പട്ടിക്ക് ഇട്ട് കൊടുക്കും ; വൈറലാകുന്ന വീഡിയോ

0
151

മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൊലവിളി മുദ്രാവാക്യവുമായി ബി.ജെ.പി- ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍. ചൊവ്വാഴ്ച കൊടുങ്ങല്ലൂര്‍ സത്യേഷ് ബലി ദാന ദിനാചരണത്തിന്റെ ഭാഗമായി നടന്ന ജാഥയിലായിരുന്നു വിദ്വേഷ മുദ്രാവാക്യം ഉയര്‍ന്നത്.

കണ്ണൂരിലെ തരിമണലില്‍ പിണറായിയെ വെട്ടിനുറുക്കി പട്ടിക്കിട്ടുകൊടുക്കും എന്നാണ് മുദ്രാവക്യത്തില്‍ പറയുന്നത്. ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് വചസ്പതിയുടെ ഫേസ്ബുക്ക് പേജില്‍ അദ്ദേഹം കഴിഞ്ഞ ദിവസം നല്‍കിയ ലൈവില്‍ നിന്നാണ് മുദ്രാവക്യത്തിന്റെ വീഡിയോ പുറത്താകുന്നത്. ഷെയര്‍ ചെയ്ത ലൈവ് ഇപ്പോഴും അദ്ദേഹത്തിന്റെ പേജിലുണ്ട്.

സംസ്ഥാന മുഖ്യമന്ത്രിക്കെതിരെ ഇത്രയും വലിയ കൊലവിളി മുദ്രാവക്യം ഉയര്‍ത്തിയിട്ടും ബി.ജെ.പി സംസ്ഥാന വക്താവ് യാതൊരു പ്രശ്‌നവും കാണാതെ അത് ഷെയര്‍ ചെയ്തതിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. സംഭവത്തില്‍ പൊലീസ് കേസെടുക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.