നരേന്ദ്ര മോദിയെ ആക്ഷേപിച്ചു ;അരുണ്കുമാറിനെതിരെ പരാതിയുമായി ബി ജെ പി

0
92

ലോക സാമ്പത്തിക ഫോറത്തിന്റെ സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓണ്‍ലൈന്‍ പ്രസംഗത്തിനിടെയുണ്ടായ തടസം ഏറെ മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു .ഇപ്പോൾ ഇതാ പ്രസംഗത്തിനിടെ ഉണ്ടായ ആശയക്കുഴപ്പവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ തെറ്റായ വിവരം നൽകുകയും തെറ്റിദ്ധാരണ പരത്തി അപമാനിക്കുകയും ചെയ്തു എന്ന് പറഞ്ഞ് 24 അവതാരകനായ അരുണ്കുമാറിനെതിരെ പരാതി നൽകി ബിജെപി .

യുജിസി സ്കെയിൽ ശമ്പളം വാങ്ങി ഉത്തരവാദിത്തപ്പെട്ട സർക്കാർ ജോലിയിൽ ഇരിക്കുന്ന അരുൺകുമാർ രാജ്യത്തിന്റെ പ്രധാനമന്ത്രിക്കെതിരെ തെറ്റായ വിവരം നൽകുകയും തെറ്റിദ്ധാരണ പരത്തി അപമാനിക്കുകയുമായിരുന്നെന്ന് ആരോപിച്ച് ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ് അഡ്വ.ബി ഗോപാലകൃഷ്ണനാണ് പരാതി നൽകിയിരിക്കുന്നത്.പോസ്റ്റ് പിൻവലിക്കാൻ തയാറാകാത്ത അരുണ്കുമാറിനെതിരെ കർശന നടപടി സ്വീകരിക്കണം എന്നാണ് ആവശ്യം .

ദാവോസ് ലോക സാമ്പത്തിക ഉച്ചകോടിക്കിടെയായിരുന്നു മോദി സംസാരിച്ച് െകാണ്ടിരിക്കുമ്പോൾ ടെലിപ്രോംപ്റ്റര്‍ തകരാറിലായത്,. ഇതോടെ പ്രസംഗം അൽപനേരം നിർത്തിവയ്ക്കേണ്ടി വന്നു.ടെലിപ്രേംപ്റ്ററിന്റെ തകരാർ മൂലം പ്രസംഗം മുന്നോട്ട് െകാണ്ടുപോകാൻ കഴിയാതെ നിൽക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിഡിയോ വളരെ അധികംപ്രചരിക്കുകയും ചെയ്തിരുന്നു .ഇതോടെ നിരവധി വിമർശനങ്ങളും ട്രോളുകളുമായിരുന്നു പ്രധാനമന്ത്രിക്കെതിരെ നടന്നത് .നരേന്ദ്ര മോദിക്ക് സ്വന്തമായി സംസാരിക്കാന്‍ കഴിയില്ലെന്നും കണ്‍ട്രോളര്‍ പ്രവര്‍ത്തിപ്പിക്കുന്ന ടെലിപ്രോംപ്റ്ററില്‍ നോക്കി വായിക്കാന്‍ മാത്രമേ പ്രധാനമന്ത്രിക്ക് സാധിക്കുവെന്നും പ്രതിപക്ഷ പാർട്ടിക്കാർ ആരോപിക്കുകയും ചെയ്തിരുന്നു .