പക്ഷികൾ കൂട്ടത്തോടെ താഴേക്ക് തലയിടിച്ച് വീണ് ചത്തു ;കാരണം തേടി ഗവേഷകര്‍

0
102

നൂറു കണക്കിന് പക്ഷികൾ ആകാശത്ത് നിന്ന് താഴേക്ക് വീഴുന്നതിന്റെ   ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് . വടക്കൻ മെക്സിക്കോയിലെ കുവോഹ്ടെമോക് നഗരത്തിലാണ് സംഭവം നടന്നിരിക്കുന്നത് .ഫെബ്രുവരി 7ന് ആണ് സംഭവം നടന്നത് .എന്തായാലും ഇതിന്റെ കാരണം കണ്ടെത്താൻ ഇതുവരെയും സാധിച്ചട്ടില്ല .

മഞ്ഞയും കറുപ്പും നിറത്തിലുള്ള ദേശാടന പക്ഷികളാണ് കൂട്ടത്തോടെ താഴേക്ക് പതിച്ചത്‌.ഇത്തരത്തിൽ താഴേക്ക് പതിച്ച പക്ഷികളിൽ പകുതിയും പാറുന്ന പോയി എന്നാൽ ബാക്കിയുള്ളവ  ചത്തൊടുങ്ങുകയും ചെയ്തു.പക്ഷികൾ ഒരുപക്ഷേ, ഹീറ്ററുകളിൽനിന്നോ മറ്റോ വിഷ പുക ശ്വസിക്കുകയോ അല്ലെങ്കിൽ വൈദ്യുതി ലൈനുകളിൽ ഇരിക്കുമ്പോൾ വൈദ്യുതാഘാതമേറ്റതോ ആകാമെന്നും ചില വിദഗ്ധർ അനുമാനിക്കുന്നത് . എന്നാൽ 5 ജി യാണ് ഇതിന് പിന്നിൽ എന്ന ആരോപണവും ഉയരുന്നുണ്ട് .