ബൈക്ക് അഭ്യാസത്തിനിടെ അപകടം;വിദ്യാര്‍ഥി ഗുരുതരാവസ്ഥയില്‍

0
161

കൊട്ടാരക്കര എംസി റോഡിൽ യുവാക്കള്‍ നടത്തിയ ബൈക്ക് റേസിങിനിടെ അപകടം.അപകടത്തിൽ വിദ്യാര്‍ഥിക്ക് ഗുരതരമായി പരിക്ക്.അമിത വേഗത്തില്‍ ഓടിച്ച ബൈക്കില്‍ നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ 11 .30 ഓടെയാണ് അപകടം നടന്നത് .അമിതവേഗതയില്‍ പോയിക്കൊണ്ടിരിക്കെ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചപ്പോൾ എതിർദിശയിൽ വരികയായിരുന്ന ബുള്ളറ്റിൽ ഇടിചാണ് അപകടം നടന്നത് .

എംസി റോഡില്‍ പൊലിക്കോട് എന്ന സ്ഥലത്ത് വെച്ചാണ് അപകടം നടന്നത് .അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ അശ്വന്ത് എന്ന എംബിഎ വിദ്യാര്‍ഥി ആശുപത്രിയിലാണ്. 4  ബൈക്കുകളില്ലായിട്ടായിരുന്നു യുവാക്കള്‍ ബൈക്ക് റേസിങ് നടത്തിയത്. തിരുവനന്തപുരം ഭാഗത്ത് നിന്ന് കൊട്ടാരക്കര ഭാഗത്തേക്കാണ് ഇവര്‍ മത്സരയോട്ടം നടത്തിയിരുന്നത്.നമ്പര്‍ പ്ലേറ്റില്ലാത്ത നാലു ബൈക്കുകളിലാണ് സംഘം അഭ്യാസ പ്രകടനം നടത്തിയത്.ഇതേസമയം തന്നെ അപകട ശേഷം ഒളിപ്പിക്കാന്‍ ശ്രമിച്ച ഒരു ബൈക്ക് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട് .