ബി​ഗ്ബോസ് സീസൺ ഫെവ് കാത്തിരിക്കുകയാണ് ആരാധകർ…

0
47

ബി​ഗ്ബോസ് സീസൺ ഫെവ് കാത്തിരിക്കുകയാണ് ആരാധകർ.സീസൺ ഫൈവ് ആയിരിക്കുമോ അതോ ബി​ഗ്ബോസ് അൾട്ടിമേറ്റ് ഉണ്ടാകുമോ എന്ന ചർച്ച സോഷ്യൽ മീഡിയയിൽ സജീവമാണ്. മുൻ മത്സരാർത്ഥികളെ പങ്കെടുപ്പിച്ച് കൊണ്ടാകും ബി​ഗ്ബോസ് അൾട്ടിമേറ്റ് പ്രേക്ഷകരിലേക്ക് എത്തുന്നത്. അത് ഒരു വ്യത്യസ്ഥ അനുഭവം ആയിരിക്കും എന്നാണ് സോഷ്യൽ മീഡിയയുടെ പക്ഷം. കാരണം ​ഗെയിമിനെക്കുറിച്ച് വ്യകത്മായ ധാരണയിലാണ് ഇനി എല്ലാവരും ബി​ഗ്ബോസ് ഹൗസിലേക്ക് എത്തുന്നത്. അതുകൊണ്ട് തന്നെ സം​ഗതി ഡബിൾസ്ട്രോംങ്ങായിരിക്കും.

നേരത്തെ ചെന്നെയിലാണ് ബി​ഗ്ബോസ് നടന്ന് വന്നിരുന്നത്. എന്നാൽ ബി​ഗ്ബോസ് സീസൺ ഫോർ നടന്നത് മുബൈ സെറ്റിലായിരുന്നു. ഈ സെറ്റിൽ തന്നെ തുടരണം എന്നാണ് പ്രക്ഷേകരുടെ ഇഷ്ടം. ഇതിൽ തന്നെ സീസൺ ഫൈവ് അല്ലെങ്കിൽ അൾട്ടിമേറ്റ് തുടങ്ങാനാണ് അണിയറപ്രവർത്തകർ ആലോചിക്കുന്നത്. കഴിഞ്ഞ സീസണിലെ തെലുങ്ക് ബി​ഗ്ബോസ് പരാജയം ആയതുകൊണ്ട് തന്നെ അടുത്ത സീസൺ ഉടൻ ആരംഭിക്കില്ലാ എന്നാണ് റിപ്പോർട്ടുകൾ.