ഫിനാലെയ്ക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെ ബിഗ്ബോസ് മലയാളം സീസൺഫോറ്‍ അതിന്റെ മത്സരങ്ങൾ കടുപ്പിക്കുകയാണ്.മത്സരാർത്ഥികളെ മാനസികമായി തകർക്കുകയും അവർക്ക് നിലനിൽപ്പിനായി മത്സരിക്കുവാനും കഴിയുന്ന തരത്തിലുള്ള ഗെയിമാണ് ബിഗ്ബോസ് നൽകുന്നത്. ഈയാഴ്ചയിലെ വീക്ക്ലി ടാസ്കിന് ശേഷം എല്ലാ മത്സരാർത്ഥികളും കരയേണ്ട അവസ്ഥയെത്തി.പരസ്പരം പോരെടുക്കുക എന്നതായിരുന്നു ഗെയിം. ഇതിൽ ലക്ഷമിപ്രിയയും റിയാസും പ്രധാന ഇരകളായി.തമ്മിൽ പോരടിക്കാൻ കിട്ടിയ അവസരം ഇവർ പാഴാക്കിയില്ല.രണ്ട് ടീമായി തിരിഞ്ഞ് നടത്തിയ ഈ മത്സരത്തിൽ അഖിൽ ധന്യ വിനയ് റിയാസ് എന്നിവരടങ്ങിയ ടീമാണ് വിജയിച്ചത്. ലക്ഷ്മിപ്രിയയ്ക്കും റിയാസിനും മൂന്ന് പോയിന്റ് വീതം ലഭിച്ചു.വിനയും ലക്ഷ്മിപ്രിയയും തമ്മിൽ തെറിവാക്കുകൾ ഉൾപ്പടെ പറഞ്ഞാണ് വാക്കു തർക്കം നടന്നത്.ടാസ്കിന് ശേഷം നോമിനേഷൻ ഫ്രീകാർഡ് ലഭിച്ചത് റിയാസിനാണ്.ഇത് റിയാസിന് ഏറെ ഗുണം ചെയ്യും.കാരണം ഇപ്പോൾ തന്നെ റോബിൻ ആരാധകർ ഏറെ കലിപ്പിലാണ്.അതുകൊണ്ട് തന്നെ റിയാസിന് വോട്ടിംഗ് ശതമാനം കുറയാനാണ് സാധ്യത.ഈ അവസരത്തിൽ ഇപ്പോൾ നേമിനേഷൻ ഫ്രീകാർഡ് റിയാസിന് ഒരു അനുഗ്രഹം തന്നെയാണ്.

ഓരോ ദിവസം കഴിയുന്തോറും ടാസ്കുകൾ മത്സരാർത്ഥികൾക്ക് ഏറെ പ്രതിസന്ധികൾ സൃഷ്ടിക്കുന്നുണ്ട്.കഴിഞ്ഞ എപ്പിസോഡുകളിൽ മോഹൻലാൽ തന്നെ ഇത്തരം കാര്യങ്ങളെ ക്കുറിച്ച് പരാമർശിച്ചിരുന്നു.ക്ഷമയെ പരിശോധിക്കുകയാണ് മിക്ക ടാസ്കുകളുടേയും ലക്ഷ്യം.ഇതിൽ വിജയിച്ച് മുന്നേറുന്നവർക്ക് തന്നെയാണ് അന്തിമ വിജയം. എഴുപത്തിയഞ്ച് ലക്ഷം രൂപയാണ് വിജയിക്ക് ലഭിക്കുന്നത്.ദിൽഷ, അഖിൽ, ബ്ലെസ്ലി, വിനയ് , ലക്ഷമിപ്രിയ, ധന്യ,സൂരജ് തുടങ്ങിയവരാണ് മത്സരാർത്ഥികൾ.
