ഭാര്യയെ അപമാനിച്ച റിയാസിനെതിരെ ധന്യയുടെ ഭർത്താവ്…

0
133

ബി​ഗ്ബോസ് താരം ധന്യയുടെ ഭർത്താവും മത്സരാർത്ഥിയായിരുന്ന ജാസ്മിനും തമ്മിലുള്ള ഏറ്റുമുട്ടലാണ് ഇപ്പോൾ സോഷ്യൽ മീഡിയിയിൽ ചർച്ചയാകുന്നത്. റിയാസ് ധന്യയോട് മോശമായി പെരുമാറി എന്നാരോപിച്ചാണ് ജോൺ തന്റെ ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്.ഇത് ജാസ്മിൻ ഏറ്റെടുത്തതാണ് വാ​ഗ്വാദങ്ങൾക്ക് തുടക്കം കുറിച്ചത്.റിയാസ് മോശക്കാരൻ അല്ലെന്നും നല്ലൊരു വ്യക്തിയാണ് എന്നുംമാണ് ജാസ്മിൻ പറഞ്ഞത് ഇതിനെതിരെ വീണ്ടും ജോൺ പ്രതികിരിച്ചു.
ജോൺ ജോക്കബിന്റെ പോസ്റ്റ് ഇങ്ങനെയാണ്.

ജാസ്മിനെ താങ്കൾ ഇന്നലെ ഞാൻ പോസ്റ്റ് ചെയ്ത വീഡിയോ കണ്ടതിനു ശേഷം എന്നെ പരാമർശിച്ചുകൊണ്ട് പോസ്റ്റ് ചെയ്ത വീഡിയോ. കാണുകയുണ്ടായി. ബിഗ് ബോസ് ലെ ആദ്യ 30 ദിവസങ്ങളിൽ എനിക്കു ഇഷ്ടം ഉണ്ടായിരുന്ന കോണ്ടെസ്റ്റന്റ്സ്ൽ ഒരാൾ ആയിരുന്നു ജാസ്മിനെ.എന്നാൽ താങ്കളുടെ അതിയായ പരിശ്രമവും പ്രകടനവുംകൊണ്ട് ഒട്ടുമിക്ക പ്രേക്ഷകരുടെയും വെറുപ്പ്‌ സമ്പാദിക്കാനായ വ്യക്തിയുമായി മാറി. അതു ജാസ്മിനെ ന്റെ കുറ്റമായി ഞാൻ പറയുന്നില്ല, പകരം ശരീരത്തിൽ നിങ്ങൾ ഉണ്ടാക്കിയെടുത്ത fitness നിങ്ങളുടെ മനസ്സിനില്ലാത്തതുകൊണ്ടും സംസ്കാരം എന്ന 4 അക്ഷരങ്ങൾക്ക് പകരം ഇംഗ്ലീഷ് ലുള്ള “F….” ചേർത്ത 4 അക്ഷരം ചേർന്ന വാക്കിൽ മുറുകെ പിടിച്ചത് കാരണം 100 ദിവസം അവിടെ പിടിച്ചു നിൽക്കാൻ കഴിയാതെ ദാരുണമായി പരാജയപ്പെട്ടുപോയി. ജാസ്മിനെന്റെ വീഡിയോ ആദ്യം കണ്ടപ്പോൾ പ്രതികരിക്കണ്ട എന്നാണ് ആദ്യം കരുതിയിരുന്നത്, കാരണം കടുത്ത മാനസിക തകർച്ചയിൽ നിന്നും താങ്കൾ കരകയറിയോ എന്നുപോലും എനിക്കു അറിയില്ല.
പിന്നെ കരുതി ഒരു കാര്യം കുട്ടിയെ തിരുത്തണമെന്ന്.

ജാസ്മിനെ മനസ്സിലാക്കേണ്ട കാര്യം മുൻപൊക്കെ നാടകം സിനിമ, എന്നിങ്ങനെ ഏതു കലാരംഗത്തും പെൺകുട്ടികൾ ജോലി ചെയ്യാൻ ആഗ്രഹിക്കുമ്പോൾ തന്നെ അവരുടെ കുടുംബങ്ങളിൽ തന്നെ അവരെ വിലക്കുമായിരുന്നു. കലാരംഗത്തു പ്രവർത്തിക്കുന്ന സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്ന ഒരു സമൂഹത്തിനോടുള്ള ഭയമായിരുന്നു അതിനു കാരണം. എന്നാൽ ഇന്ന് കാലം മാറി, സ്വന്തം മകൾ, ഭാര്യ അല്ലെങ്കിൽ അമ്മ ഒരു കലാകാരിയായത്തിൽ അഭിമാനം കൊള്ളുന്ന ഒരു സമൂഹത്തിൽ ആണ് നാം ജീവിക്കുന്നത്. അങ്ങനെയുള്ള 3 സ്ത്രീകളാണ് ഞാൻ ഈ post ചെയ്ത വിഡിയോയിൽ ജാസ്മിനെ ന്റെ ഇടതു ഭാഗത്തു ഇരിക്കുന്നത് ഒന്ന് ലക്ഷ്മിയും രണ്ടു ദിൽഷയും മൂന്നു ധന്യയും ഒപ്പം കൈയ്യിൽ ഒരു വടിയുമായി ഇരിക്കുന്ന ബ്ലെസ്ലിയും കാണാം. ജാസ്മിനെ അപ്പോൾ താങ്കളുടെ വായിൽ നിന്നും വരുന്ന വാക്കുകൾ ഉണ്ടല്ലോ “വെടികളും വടിയും” . (പുച്ഛം തോന്നുന്നു നിന്നോട് ) ബ്ലെസ്ലി അതിനെ എതിർക്കുന്ന സമയത്ത് നിങ്ങൾ തിരുത്തുകയും ചെയ്തു. “വെടിക്കെട്ടെന്ന്” കാരണം നിനക്കറിയാം നീ ആദ്യം പറഞ്ഞ വാക്ക്, അതിനു മോശമായ ഒരു വ്യാഖ്യാനമുണ്ടെന്നു. ഒരു ഇൻഫ്ലുൻസർ എന്ന പേരിൽ ബിഗ് ബോസ് എന്ന വലിയ പ്ലാറ്റ്ഫോമിൽ നിന്നു നിങ്ങൾ സ്ത്രീ സമൂഹത്തിനെ ഒന്നടങ്കം അവഹേളിക്കുന്ന വാക്കുകൾ ആണ് ഉപയോഗിച്ചത്. തീർച്ചയായും അതിനു താങ്കൾ ലക്ഷ്മിയോടോ ദിൽഷയോടോ ധന്യയോടോ എന്നല്ല നിങ്ങൾ സ്ത്രീസമൂഹത്തിനോട് തന്നെ മാപ്പു ചോദിക്കേണ്ടതാണ്.
റിയാസ് ഒരു നല്ല പ്ലയെർ തന്നെയായിരുന്നു.ഒരുപക്ഷേ നിന്റെ കൂടെ കൂടിയില്ലായിരുന്നേൽ വേറേ ലെവൽ പോകേണ്ടിയിരുന്നവൻ. നിന്റെ കൂടെയുണ്ടായിരുന്നപ്പോൾ മാത്രമാണ് അവന്റെ വായിൽ നിന്നും നീ പറയാറുള്ള അതേ തെറി വാക്കുകൾ പോലും വരാറുണ്ടായിരുന്നത് അവന്റെ മനസ്സിലും അശ്ലീലതയുടെയും സംസ്കാരശൂന്യതയുടെയും വിഷം കുത്തിവച്ചത് നീ തന്നെയാണ് ജാസ്മിനെ. നീ ഇല്ലായിരുന്നേൽ അവൻ ഇതിലും നന്നായി കളിച്ചേനെ മറ്റാരു അവനു വേണ്ടി സംസാരിച്ചാലും നിനക്കു സംസാരിക്കാനുള്ള യോഗ്യത ഇല്ല ജാസ്മിനെ.

ഒരു കാര്യം കൂടി പറഞ്ഞോട്ടെ, ബിഗ് ബോസ് ഷോ കഴിഞ്ഞു. നീ പരാജയപ്പെട്ടു, ആ യാഥാർഥ്യം മനസിലാക്കുക. ജീവിതം ബിഗ് ബോസ് ആണെന്ന് കരുതി അവിടെ നടന്ന ഡിബേറ്റ് ഉം ടാസ്ക് ഉം മനസിലിട്ടുകൊണ്ട് നാട്ടുകാരോട് മെക്കിട്ടുകേറാൻ വരണ്ട. ഒരുപക്ഷെ ഒരു പാവം ധന്യയെ കണ്ട ധൈര്യത്തിലായിരിക്കും നീ അവളുടെ വീട്ടിലുള്ളവരെ വെല്ലുവിളിക്കാൻ ഇറങ്ങിയിരിക്കുന്നത്. നിനക്കു തെറ്റിപ്പോയി ജാസ്മിനെ, എല്ലാരും അങ്ങനെയല്ല.പിന്നെ നീ പറഞ്ഞില്ലേ നൈസ് മൂവ് എന്നു, ഞാൻ ഏതു വിഷഘട്ടത്തിൽ ആയിരിക്കും അങ്ങനെയൊരു post ഇട്ടെന്നോ ഒന്നും നിനക്കു വിശദീകരിച്ചിട്ടു കാര്യമില്ല, കാരണം നിനക്കു അതൊന്നും മനസിലാക്കാനുള്ള ബുദ്ധിയും ഹൃദയവും ഇല്ല. കുടുംബജീവിതത്തിന്റെ പ്രാധാന്യം അറിയാവുന്നതുകൊണ്ട് തന്നെ,ധന്യ വന്നതിനു ശേഷം അതിന്റെ കാര്യത്തിൽ ഞാൻ അവളുമായി ആലോചിച്ചു ഒരു തീരുമാനമെടുത്തുകൊള്ളാം നീ ആദ്യം ഈ വീഡിയോ ൽ പറയുന്ന വാക്കുകൾ പിൻവലിക്കണം മാപ്പ് പറയണം, അന്തസ്സുണ്ടെങ്കിൽ മാത്രം.