ബിഗ് ബോസ് നമ്മൾ കണ്ട ഗെയിം അല്ല.. പോയിന്റ് നിലവാരത്തിൽ ആരാണ് മുന്നിൽ

0
92

ബി​ഗ്ബോസ് ഷോ നമ്മൾ ആരും പ്രതീക്ഷതുപോലെയല്ല സംഭവിക്കുന്നത്.മറിച്ച് ഓരോ ദിവസവും പ്രവചനാതീതമാണ് ഷോയിൽ നടക്കുന്ന കാര്യങ്ങൾ. കൃത്യമായി ഫൈനൽ ഫൈവിൽ എത്തുന്ന മത്സരാർത്ഥികൾ ആരൊക്കെയെന്ന് നടക്കുന്ന ​ഗെയിമുകൾക്ക് അനുസരിച്ച് പ്രക്ഷേകർ തീർച്ചപ്പെടുത്തിയിരുന്നു. എന്നാൽ അതിനെല്ലാം മാറ്റം സംഭവിച്ചിരിക്കുകയാണ്.ഏറ്റവും വീക്കെന്ന് കഴിഞ്ഞ ആഴ്ചയിൽകൂടി പ്രേക്ഷകർ സംസാരിച്ച റോൻസൺ ആണ് ഇത്തവണ പോയിന്റ് നിലാവാരത്തിൽ മുന്നിട്ട് നിൽക്കുന്നത്.രണ്ടാമത് എത്തിയിരിക്കുന്നത് ധന്യയാണ്.16 പോയിന്റ് റോൻസൺ നേടിയപ്പോൾ 11 പോയിന്റാണ് ധന്യ സ്വന്തമാക്കിയത്. തൊട്ട് പിന്നാലെ 10 പോയിന്റുമായി ദിൽഷയും ഉണ്ട്.

Vinay-Madhav
Vinay-Madhav

പിന്നീട് നാലാംസ്ഥാനത്ത് റിയാസും സൂരജും വിനയും ലക്ഷമി പ്രിയയും ഉണ്ട്.ഏറ്റവും പിന്നിലാണ് ബ്ലെസ്ലി.ഇത്തവണ നോമിനേഷനിൽ എത്തിയിരിക്കുന്നത് ധന്യയും റോൻസണും വിനയും ആണ്.അതുകൊണ്ട് ധന്യ പുറത്തായാൽ ആ സ്ഥാനം റോൻസണിലേക്കോ ദിൽഷയിലേക്കോ വരും.ഒരു ടാസ്ക് കൂടി ബാക്കിയുണ്ട്.അതിൽ ബ്ലെസ്ലി വിജയിച്ചാൽ മുന്നിലേക്ക് എത്താൻ അദ്ദേഹത്തിനും സാധിച്ചേക്കും.വോട്ട് കുറവുള്ളത് വിനയ്ക്ക് ആയതുകൊണ്ട് തന്നെ വിനയ് പുറത്തുപോകാനും സാധ്യത ഏറെയാണ്.മത്സരം അതിന്റെ യഥാർത്ഥ തലത്തിലൂടെ കടന്നു പോകുമ്പോൾ മത്സരം കളറാകുകയാണ്.ഇനി രണ്ടാഴ്ച കൂടി മാത്രമേ ഫിനാലെയ്ക്ക് ബാക്കിയുള്ളു.രണ്ട് വർഷങ്ങൾക്ക് ശേഷം ഷോ യുടെ ​ഗ്രാൻഡ്ഫിനാലെയ്ക്കായി കാത്തിരിക്കുകയാണ് ആരാധകർ.

ronson vincent
Ronson vincent