ഗ്രാൻഡ് ഫിനാലെയ്ക്ക് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ബിഗ്ബോസ് അതി ഗംഭീരമായ ടാസ്കളുമായി പ്രേക്ഷകരെ ഞെട്ടിച്ചു കൊണ്ടിരിക്കുകയാണ്.മത്സരാർത്ഥികളുടെ കൂറ് മാറ്റമാണ് ഷോ യുടെ ഏറ്റവും വലിയ വിജയം.കഴിഞ്ഞ ദിവസം മോണിംഗ് ടാസ്കിൽ ശത്രുക്കളായിരുന്ന ദിൽഷയും റിയാസും ബ്ലെസ്ലിയും ആശയപരമായി ഒന്നിക്കുന്ന കാഴ്ച ഏറെ ഞെട്ടലോടെയാണ് ആരാധകർ കണ്ടത്.ഒപ്പം ദിൽഷയെ ജയിക്കാൻ സമ്മതിക്കാതെ മുന്നേറുന്ന ബ്ലെസ്ലി ആരാധകരെ ആശ്യ കുഴപ്പത്തിലാക്കി.റോബിൻ ആരാധകരുടെ പൂർണ്ണമായ സപ്പോർട്ട് ദിൽഷക്കായിരുന്നു.

അത് വേണ്ട സമയത്ത് കൃത്യമായി ഉപയോഗിക്കാനും ദിൽഷയ്ക്ക് കഴിഞ്ഞു. പക്ഷേ ദിൽഷ ഇപ്പോ ഫിനാലെയ്ക്ക് നേരിട്ട് പ്രവേശനം നേടിക്കഴിഞ്ഞു എന്നുള്ളതും ശ്രദ്ദേയമാണ്. ഇപ്പോൾ ലക്ഷ്മിപ്രിയയോട് ശത്രുത കടുപ്പിച്ചിരിക്കുകയാണ് ബ്ലെസ്ലിയും റിയാസും.

ഗെയിമിന്റെ ഭാഗമായാമ് ഈ കൂറു മാറൽ എന്നാണ് ആരാധകർ വിലയിരുന്നത്. ധന്യയും സൂരജും റോൻസണും ആണ് സഹമത്സരാർത്ഥികൾ . ഒരു എവിക്ഷനും കൂടി ബാക്കി നിൽക്കെ ആരാണ് ഫിനാലെയ്ക്ക് എത്തുക എന്ന് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.
