ബിഗ് ബോസ്സിൽ വീണ്ടും തമ്മിലടി…

0
165

ബി​ഗ്ബോസിൽ വീണ്ടും തമ്മിലടി തുടങ്ങി.ഇത്തവണ അതിന് കാരണക്കാരൻ ബി​ഗ്ബോസ് തന്നെ.ഇത്തവണത്തെ വീക്കിലി ടാസ്കിൽ ബി​ഗ്ബോസ് ഇത്തരത്തിൽ മത്സരാർത്ഥികൾക്ക് പണി കൊടുത്തത്.ഹൗസിൽ നടന്ന സംഭവങ്ങളുടെ ദൃശ്യങ്ങൾ മത്സരാർത്ഥികളെ കാണിച്ച ശേഷം അതിൽ നിന്ന് ചോദ്യങ്ങൾ ചോദിക്കുന്നതായിരുന്നു ടാസ്ക്.ഇതിനിടയിൽ ദിൽഷയ്ക്കും ബ്ലെസ്ലിയിക്കും റോബിനും എതിരെ സഹ മത്സരാർത്ഥികൾ നടത്തിയ കമന്റുകൾ ചർച്ചയാവുകയായിരുന്നു.ഒടുവിൽ ധന്യയുടേയും ലക്ഷമിപ്രിയയുടേയും കള്ളക്കളികൾ പുറത്തറിയുകയായിരുന്നു.ഇതോടെ ദിൽഷ വളരെ ഏറെ സങ്കടത്തിലാവുകയും ചെയ്തു.

ആദ്യം മുതൽ റോബിനെ സപ്പോർട്ട് ചെയ്ത് നിന്നതിനാണ് ദിൽഷയ്ക്ക് സഹ മത്സരാർത്ഥികളുടെ പരിഹാസത്തിന് ഇരയാകേണ്ടി വന്നത്.റോബിൻ ​ഗെയിം കളിക്കുകയാണെന്നും ദിൽഷ ഇത് മനസ്സിലാക്കാതെ പെരുമാറുകയും ആണെന്നാണ് മറ്റ് മത്സരാർത്ഥികൾ ദിൽഷയെക്കുറിച്ച് പറഞ്ഞത്.ഇപ്പോ സം​ഗതി കയ്യീന്ന് പോയ അവസ്ഥയിലാണ് ധന്യയും ലക്ഷമിപ്രിയയും.ഇത്തവണ ധന്യയുടെ സേഫ് ​ഗെയിമാണ് പൊളിഞ്ഞത്.ഇതിനെ മറയ്ക്കാനായി പടിച്ച പണി പതിനെട്ടും പയറ്റുകയാണ് ഇപ്പോ ധന്യ.