ബിഗ് ബോസിലെ അവസാന നിമിഷങ്ങൾ….

0
42

ബി​ഗ്ബോസ് ഹൗസിനുള്ളിലെ നിർണ്ണായക നിമിഷങ്ങളാണ് ഇപ്പോൾ കടന്നു പോകുന്നത്.ബി​ഗ്ബോസിൽ നിന്ന് പുറത്തുപോയ താരങ്ങൾ വീണ്ടും ബി​​ഗ്ബോസിലേക്ക് തിരികെ എത്തിയിരിക്കുകയാണ്. റോബിനും ജാസ്മിനും ഒന്നായ വിവരം പോലും ബിഗ്ബോസിലുള്ളിലെ നിലവിലെ മത്സരാർത്ഥികളെ ഞെട്ടിച്ച സംഭവ വികാസങ്ങലിലൂടെയാണ് ഇപ്പോൾ ബി​ഗ്ബോസ് റിയാലിറ്റി ഷോ.വളരെ കുറഞ്ഞ സമയത്തേക്ക് മാത്രമാണ് താരങ്ങളെ ബിഗ്ബോസിനുള്ളിലേക്ക് കൊണ്ട് വന്നത്.പലർക്കും അറിയേണ്ടത് പുറത്ത് നടക്കുന്ന സംഭവങ്ങളെക്കുറിച്ച് മാത്രമാണ്.പക്ഷേ അത് പറയാൻ താരങ്ങൾ തയ്യാറായതേ ഇല്ല.ബ്ലെസ്ലി ഉൾപ്പടെയുള്ളവർ ഇതിന് ശ്രമിക്കുന്നുണ്ടായിരുന്നു.

ഇനി ​ഗ്രാൻഡ്ഫിനാലെയ്ക്കായി ഒരു ദിവസം മാത്രമാണ് ശേഷിക്കുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്. ഇതിനിയിയൽ സഹതാരങ്ങൾ എത്തിയത് മത്സരാർത്ഥികൾക്ക് തെല്ല് ഒരു ആശ്വാസം പകർന്നിട്ടുണ്ട്. പുറത്ത് ​ഡീ​ഗ്രേഡേഷൻ നടക്കുന്നുണ്ടോ എന്ന പേടിയിലാണ് മിക്ക താരങ്ങളും.റിയാസ് മുഖേനയാണ് ജാസ്മിനും റോബിനും പുറത്ത് പോയത് എന്ന കുറ്റബോധത്തിലാണ് റിയാസ്.ദിൽഷയുടെ പിന്നാലെ നടക്കുന്നത് കൊണ്ട് തനിക്ക് മോശം ഇമേജ് ഉണ്ട് എന്ന് ബ്ലംസ്ലിയും കരുതുന്നു.ഇതൊക്കെതന്നെയാണ് അവർ സഹ മത്സരാർത്ഥികളോട് അന്വേഷിക്കുന്നത്.