ബിഗ്ബോസ് സീസൺ ഫോറിലെ ശക്തയായ മത്സരാർത്ഥിയാണ് ദിൽഷ പ്രസന്നൻ.ഫിനാലെയിലേക്ക് നേരിട്ട് പ്രവേശനം കിട്ടിയ താരം കൂടിയാണ് ദിൽഷ.ടിക്കറ്റ് ഫിനാലെയിലൂടെയാണ് ദിൽഷ ഫൈനലിലേക്ക് എത്തിയത്.ഡിഫോർ ഡാൻസിലൂടെ ആണ് ദിൽഷ ഏറെ ശ്രദ്ധനേടുന്നത്.ഇപ്പോൾ ഡിഫോർ ഡാൻസിലെ താരങ്ങൾ തന്നെ ദിൽഷയ്ക്ക് സപ്പോർട്ട് നൽകാനായി എത്തിയിരിക്കുകയാണ്. ദിൽഷയ്ക്കായി വോട്ട് അഭ്യർത്ഥിക്കുകയാണ് താരങ്ങൾ.
നടിമാരായ പ്രിയമണി,ജ്യൂവൽമേരി,റംസാൻ എന്നിവരാണ് ദിൽഷയ്ക്ക് തങ്ങളുടെ സോഷ്യൽ മീഡിയയിലൂടെ വോട്ട് അഭ്യർത്ഥിക്കുന്നത്.നിലവിൽ 6 മത്സരാർത്ഥികളാണ് മത്സര രംഗത്ത് ഉള്ളത്.ഒരു നോമിനേഷൻ കൂടി കഴിഞ്ഞിരിക്കുയാണ്.സെൽഫ് നോമിനേഷനാണ് ഇത്തവണ നടന്നത്.ഒരു പക്ഷേ ഓരു മിഡ് എവിക്ഷനു കൂടി സാധ്യത ഉണ്ടെന്നാണ്ബിഗ്ബോസുമായി ബന്ധപ്പെട്ടവർ പറയുന്നത്. ലക്ഷിപ്രിയ,ധന്യ, ബ്ലസ്ലി,റിയാസ്,ദിൽഷ.സുരജ് എന്നിവരാണ് നിലവിലെ മത്സരാർത്ഥികൾ.