റോബിൻ ദിൽഷ പ്രണയം ധന്യ പ്രതികരിക്കുന്നു

0
67

റോബിൻ ദിൽഷ പ്രണയത്തെക്കുറിച്ചും ബി​ഗ്ബോസ് ​ഗെയിം സ്ട്രാറ്റർജിയെക്കുറിച്ചും മത്സരാർത്ഥിയായ ധന്യ മനസ്സ് തുറക്കുന്നു. സെയിഫ് ​ഗെയിം കളിക്കുന്നു എന്നായിരുന്നു ധന്യ കേട്ട ഏറ്റവും വലിയ പഴി.എന്നാൽ അങ്ങനെയല്ല പൊതുവെ താൻ മറ്റുള്ളവരോട് വഴക്കിടാൻ പോകാറില്ല എന്നും ഇങ്ങോട്ട് വന്നതിനൊക്കെ പ്രതികരിച്ചിട്ടുണ്ടെന്നും.അവിടെ എല്ലാരും തെറ്റുകൾ ചെയ്യാറുണ്ടെന്നും എന്നാൽ ചില വ്യക്തികൾ ചെയ്യുമ്പോൾ അത് ശരിയാണെന്നും ചിലർ ചെയ്യുമ്പോൾ തെറ്റാകുന്നതാണ് അവിടുത്തെ നയമെന്നും ധന്യ പറയുന്നു. ദിൽഷയ്ക്ക് റോബിൻ ഫാൻസിന്റെ സപ്പോർട്ട് ഉണ്ട്. അതിന് കാരണം റോബിന് വേണ്ടി എന്നും സംസാരിച്ചിട്ടുള്ളത് ദിൽഷ മാത്രമാണ്.

ബ്ലസ്ലിയുടെ കാര്യത്തിൽ ദിൽഷയ്ക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കിൽ ദിൽഷ പിന്നെ അതിനെ അനുകൂലിക്കുകയും പ്രോത്സാഹിപ്പിക്കുയും ചെയ്യില്ലായിരുന്നു. താൻ കിച്ചൻ ടീമിൽ വന്നതിന് പിന്നിലും ഒരു ​ഗെയിം ഉണ്ട്.ചില വ്യക്തികളുടെ കൂട്ട് കെട്ട് ഒഴിവാക്കാൻ കണ്ടെത്തിയ മാർ​​​ഗം മാത്രമായിരുന്നെന്നും ആദ്യ ആഴ്ചയിലും അവസാന ആഴ്ചയിലും കിച്ചൻ ടീമിൽ ഉണ്ടായതിന്റെ സന്തോഷം ഉണ്ട്. കഴിക്കാൻ ഭക്ഷണം കിട്ടുന്നത് തന്നെ കുറവായിരുന്നു.അതിന്റെ പേരിലും സങ്കടം ഉണ്ടായിരുന്നു.ആദ്യം ഭക്ഷണം തീരെ കിട്ടില്ലായിരുന്നു.പിന്നീട് കുക്ക് ചെയ്യുമ്പോ തന്നെ കഴിച്ച് വിശപ്പ് മാറ്റുന്ന ശീലം പിൻതുടർന്നു. ബി​ഗ്ബോസ് വീട് വേറിട്ട് ഒരു അനുഭവം സമ്മാനിച്ചു. സപ്പോർട്ടിന് ഏറെ നന്ദിയെന്നും ധന്യ പറയുന്നു.