നിമിഷ കലിപ്പ് തീർത്തു….

0
142

നിമിഷ ലക്ഷമിപ്രിയയോടുള്ള കലിപ്പ് അങ്ങ് തീർത്തു. ലക്ഷമിയും നിമിഷയും തമ്മിൽ തെറ്റിപ്പിരിയാനുള്ള കാരണം നീ എന്ന വിളി ആയിരുന്നു. ഇപ്പോൾ ജാസ്മിനുമായി ചേർന്ന് അതേ വഴക്കിന്റെ കാരണം തന്നെ ട്രോൾ ആക്കിയിരിക്കുകയാണ് നിമിഷ. ഇതിലും വലിയ മധുര പ്രതികാരം ഉണ്ടോ എന്നാണ് ആരാധകർ ചോദിക്കുന്നത്. ബി​ഗ്ബോസ് ഹൗസിനുള്ളിൽ നിന്ന് എന്നേക്കുമായി വഴക്കിട്ട് വന്നവരുണ്ട് എന്ന് തോന്നിപ്പോകും ആ വീഡിയോ കണ്ടാൽ. റോബിൻ പുറത്തിറങ്ങി അപർണ്ണയേയും അശ്വിനേയും കണ്ടിട്ടും ജാസ്മിനെ കാണാൻ കൂട്ടാക്കിയില്ല എന്നതും സത്യമാണ്.പുറത്തിറങ്ങിയ ശേഷം റോബിൻ ഫേക്കായിരുന്നു എന്ന തരത്തിൽ ജാസ്മിൻ പലപ്പോഴും പ്രതികരിച്ചിരുന്നു. പകരം റോബിൻ നല്ല ​ഗെയിമർ ആയിരുന്നുവെന്നും ഫേക്ക് ആയി നിന്നാൽ മാത്രമേ മത്സരത്തിൽ തുടരാൻ കഴിയു എന്നും റോബിൻ മനസ്സിലാക്കുകയും ചെയ്തിരുന്നു എന്നാണ് റോബിൻ ഫാൻസിന്റെ പക്ഷം.

Nimisha and jasmin
Nimisha and jasmin

നിമിഷയും ജാസ്മിനും ചേർന്ന് മിക്കപ്പോഴും ഇത്തരത്തിൽ ചെയ്യുന്ന ട്രോളുകൾ ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്. ശക്തയായ മത്സരാർത്ഥിയായിട്ടു പോലും ജാസ്മിന് ബി​ഗ്ബോസിൽ നിൽക്കാൻ കഴിയാത്തതിനാൽ ജാസ്മിൻ ആരാധകരും സങ്കടത്തിലാണ്. ഇപ്പോൾ ലക്ഷമിപ്രിയ ലാലേട്ടൻ എത്തിയപ്പോൾ വഴക്കുണ്ടായ കാരണം വിവരിക്കുന്ന രം​ഗത്തിലാണ് ഇവർ ട്രോൾ ഒരുക്കിയിരിക്കുന്നത്. പ്രായത്തിൽ മുതിർന്നവരെ നീ എന്ന് വിളിക്കാൻ താൻ പഠിച്ചിട്ടില്ലാ എന്ന് ലക്ഷമിപ്രിയ പറയുമ്പോൾ താൻ ആസ്കൂളിലല്ല ലാലാട്ടാ പഠിച്ചത് എന്നാണ് നിമിഷ പറയുന്നത്. ഇത് നിമിഷയുടെ ത​​​​ഗ്​ഗായി പ്രേക്ഷകർ ഏറ്റെടുത്തിയരുന്നു. ഈ ത​ഗ്​ഗാണ് ഇപ്പോൾ നിമിഷ ട്രോൾ ആക്കി തന്റെ ഇൻസ്റ്റാ​ഗ്രാം അക്കൗണ്ട് വഴി പങ്കുവെച്ചത്.

Lekshmi priya
Lakshmi Priya