ബ്ലെസ്ലിക്കെതിരെ മുൻ കാമുകി രംഗത്ത്.ബ്ലെസ്ലിക്ക് മറ്റുള്ളവരെ കുറ്റം പറയാൻ അവകാശമില്ല.കാരണം അയാള്‍ പറഞ്ഞ പല സംഭവങ്ങളും ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കൃഷ്ണ പറയുന്നു.ഇതെല്ലാം താന്‍ വെറുതെ പറയുന്നത് അല്ല എന്നും കൃത്യമായ തെളിവുകളുണ്ടെന്നും കൃഷ്ണ പറയുന്നു.ബ്ലെസ്ലിയും താനുമായുള്ള വാട്ട്‌സാപ്പ് ചാറ്റുകളും കൃഷ്ണ പങ്കുവെച്ചിട്ടുണ്ട്.
തന്റെ വാപ്പയുടെ മരണം പോലും ബ്ലെസ്ലി മറ്റുള്ളവരുടെ സഹതാപം പിടിച്ചു പറ്റാനാണ് ഉപയോഗിച്ചത്.താനുമായി അതിന് ശേഷം ഒരു ബന്ധവും ഉണ്ടായിരുന്നില്ല എന്ന് പറയുന്നതും തെറ്റാണ്.നേരത്തേയും ബെസ്ലിക്കെതിരെ കൃഷ്ണ രംഗത്ത് വന്നിട്ടുണ്ട്.ബ്ലെസ്സി ഫേക്ക് ആയിട്ടാണ് ബിഗ് ബോസ് വീട്ടില്‍ നിന്നത് എന്നും കൃഷ്ണ പറഞ്ഞിരുന്നു.ഇതോടെ ബ്ലെസ്സി ആരാധകരുടെ ധാരാളം വിമര്‍ശനവും കൃഷ്ണയ്ക്കു നേരെ ഉയര്‍ന്നിരുന്നു.