റോബിന്റെ റീ എൻട്രി ഓരോ ബിഗ്ബോസ് ആരാധകരുടേയും പ്രതീക്ഷയാണ്.റീ എൻടി ഉണ്ടാകുമോ എന്ന് ചോദിക്കുന്ന ഒരുപാട് പേരുണ്ട്.അതിനായി കാത്തിരിക്കുന്നവരും ഉണ്ട്.അങ്ങനെ സോഷ്യൽ മീഡിയ തിരയുമ്പോൾ വൈറലാകുന്ന ഒരു ഓഡിയോ മെസെജ് ഉണ്ട്.ഏഷ്യാനെറ്റിൽ നിന്ന് ഒഫീഷ്യലി പുറത്തായ മെസെജാണ് ഇതെന്ന പേരിലാണ് പ്രചരിക്കുന്നത്. ഇതിൽ ചില കാര്യങ്ങൾ പറയുന്നുണ്ട്. അത് റോബിന്റെ തിരിച്ചുവരവുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്.ബിഗ്ബോസ് വീട്ടിൽ നടന്ന പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ പുറത്ത് പോകേണ്ടി വന്ന റോബിനെ തിരിച്ചെടുക്കുവാനുള്ള ആലോചനയിലാണ് ബിഗ്ബോസ് ടീം എന്നാണ് ഈ ഓഡിയോയിൽ പറഞ്ഞരിക്കുന്നത്.

ഒഫീഷ്യൽ ആണ് ഈ സന്ദേശം ഇത് പുറത്ത് വിടരുത്. ഡോക്ടർഫാൻസിന്റെ ജനുവിനായുള്ള ആളുകളിലേക്ക് മാത്രം ഈ സന്ദേശം എത്തിക്കണം.കാരണം നിരവധിപ്പേർ റോബിന്റെ റീഎൻട്രി സംബന്ധിച്ച് വിളിക്കുന്നുണ്ട്.ബിഗ്ബോസിൽ തന്നെ രണ്ട് വിഭാഗം ആളുകൾ ഉണ്ട്.ഒരു കൂട്ടർ ജാസ്മിനെ സപ്പോർട്ട് ചെയ്യുന്നുണ്ട്. അതുകൊണ്ടാണ് കൺഫഷൻ റൂമിൽ സംസാരിച്ച പല കാര്യങ്ങലും അവർ ടെലികാസ്റ്റ് ചെയ്തത്.എന്നാൽ റോബിന്റെ ആരാധകർ ആകെ നിരാശയിലാണ്.അതുകൊണ്ട് തന്നെ റേറ്റിംഗ് കുറയുന്നു.ഹോട്ട്സ്റ്റാറിനെ പോലും ഇത് ബാധിച്ചിരിക്കുന്നു.അതുകൊണ്ട് തന്നെ റോബിന്റെ കാര്യത്തിൽ ഒരു തീരുമാനം എടുക്കണം എന്ന കാര്യത്തിൽ ഒരു പുനർചിന്തനം ബിഗ്ബോസിനുള്ളിൽ നടക്കുന്നു എന്നാണ് ഈ ഓഡിയോ ക്ലിപ്പിൽ പറയുന്നത്.
