ബിഗ്ബോസ് സീസൺ ഫോറിലെ മത്സരാർത്ഥികൾ വീണ്ടും ഒത്തു കൂടിയാൽ എന്ത് സംഭവിക്കുമെന്ന് ആരാധകർ ഉറ്റു നോക്കുന്ന കാര്യമാണ്.ബിഗ്ബോസിൽ ഹൗസിൽ ആശയപരമായി തമ്മിൽ ചേരാത്തവർതന്നെയായിരുന്നു പലരും.ഒരുമിച്ച് നിൽക്കുന്നവർ വിരലിലെണ്ണാവുന്നവർ മാത്രം.എല്ലാവർക്കും വ്യത്യസ്ഥമായ ഗെയിംപ്ലാനുകളാണ്. അതുകൊണ്ട് തന്നെ മിക്കപ്പോഴും തമ്മിൽ തർക്കങ്ങളും എന്തി ഒടുവിൽ കയ്യാങ്കളിപോലും നടക്കുന്ന അവസ്ഥയിലേക്ക് ആയി.അങ്ങനെയുള്ള ബിഗ്ബോസ് താരങ്ങൾ പുറത്ത് ഇറങ്ങി ഒത്തു കൂടുമ്പോൾ ആരാധകർ കാണുന്നത് ഇവരുടെ മറ്റൊരു മുഖമാണ്.അത്തരത്തിൽ ഒരു വീഡിയോ ഇപ്പോ സമൂഹമാധ്യമങ്ങലിൽ വൈറലാണ്.

ബിഗ്ബോസ് മത്സാർത്ഥിയായ നവീൻ ആണ് ഈ വീഡിയോ പങ്ക് വെച്ചത്. തന്റെ ഇൻസ്റ്റാഗ്രാം പേജിൽ സഹമത്സരാർത്ഥികൾ ഒരുമിച്ച് ചേർന്ന സന്തേഷം ആണ് നവീൻ തന്റെ ആരാധകരോട് പറഞ്ഞത്. അശ്വിൻ, ഡെയ്സി,അപർണ്ണ, ജാസ്മിൻ, നിമിഷ എന്നിവരാണ് വീഡിയോയിലുള്ളത്. ഇവരുടെ ഫേസ്ബുക്ക് ലൈവും ഇപ്പോൾ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. കേക്ക് മുറിച്ച് സൗഹൃദം പങ്കിടുകയാണ് താരങ്ങൾ. വീടിനുള്ളിൽ ഇപ്പോഴും തർക്കങ്ങൾ ഉണ്ടായിരുന്നെങ്കിലും വീടിന് പുറത്ത് ഞങ്ങൾ നല്ല സുഹൃത്തുക്കലാണെന്ന് കാട്ടിത്തന്നിരിക്കുകയാണ് താരങ്ങൾ.അപ്പോൾ ബിഗ്ബോസ് ഒരു സ്ക്രിപറ്റഡ് ഷോ ആണോ എന്ന് ചോദിക്കുന്നവരും ഉണ്ട്. എന്തായാലും സൗഹൃദങ്ങൾ നല്ലത് മാത്രം എന്ന് ജാസ്മിനും നിമിഷയും എടുത്തു പറയുന്നുണ്ട്.അത് മാത്രമല്ല ഇരുവരും ഇനി സോഷ്യൽ മീഡിയയിൽ സജീവമായി എത്തുമെന്നും നേരത്തെ തന്നെ പ്രതികരിച്ചിരുന്നു.നേരെത്തേയും ജാസ്മിൻ ഒഴികെയുള്ള മറ്റ് മത്സരാർത്ഥികൾ ഇതുപോലെ ഒത്തു കൂടിയിരുന്നു.