ബിഗ്ബോസിൽ ഏറ്റവും കൂടുതൽ ചർച്ചയായത് ദിൽഷ റോബിൻ കൂട്ടുകെട്ട് ആയിരുന്നു. ആദ്യം മുതൽ ഗെയിംപ്ലാൻ എന്ന രീതിയിലായിരുന്നു ഈ സൗഹൃദം തുടർന്നത്. എന്നാൽ റോബിന്റെ കരുതൽ വീട്ടിനുള്ളിലും പുറത്ത് പ്രേക്ഷകരും ശ്രദ്ധിച്ച് തുടങ്ങി.എല്ലാവരുടേയും സപ്പോർട്ട് വീട്ടിൽ റോബിന് ഇല്ലാതായപ്പോഴും ദിൽഷ മാത്രമാണ് റോബിനൊപ്പം നിന്നത്.റോബിൻ പുറത്താകുന്ന സമയത്തും മിസ് യു എന്ന് പറഞ്ഞത് ദിൽഷയോട് മാത്രമായിരുന്നു.ഇരുവരും തമ്മിൽ പ്രണയത്തിലാണോ എന്ന് വിവിധ കോണുകളിൽ നിന്ന് ചോദ്യമെത്തി. ഇക്കാര്യത്തിൽ പ്രതികരിച്ച് ദിൽഷയുടെ കുടുംബവും രംഗത്തെത്തിയിരുന്നു.ദിൽഷയ്ക്ക് താൽപ്പര്യമുണ്ടെങ്കിൽ ആലോചിക്കാം എന്നാണ് സഹോദരി പറഞ്ഞത്.എന്നാൽ അവൾക്ക് അത്തരത്തിൽ തോന്നാൽ സാധ്യത കുറവാണെന്നും സഹോദരി പ്രതികരിച്ചിരുന്നു.

ഇപ്പോൾ പുറത്തിറങ്ങിയ റോബിനോടും പ്രേക്ഷകർക്ക് ഇതു തന്നെയാണ് ചോദിക്കാനുള്ളത്. ദിൽഷയെ കല്യാണം കഴിക്കുമോ എന്ന ചോദ്യത്തിന് ഒരു ഓൺലൈൻ മാധ്യമത്തിന് റോബിൻ നൽകിയ മറുപടിയാണ് വൈറലാകുന്നത്.വിവാഹം കഴിക്കാൻ ആഗ്രമുണ്ട്. ദിൽഷ സമ്മതിച്ചാലും ഇല്ലെങ്കിലും വീട്ടുകാരോട് പെണ്ണ് ചോദിക്കും എന്നാണ് റോബിൻ പ്രതികരിച്ചത്.ബിഗ്ബോസിൽ നിന്ന് വിടപറയേണ്ടിവന്നെങ്കിലും പ്രക്ഷേകരുടെ പ്രിയപ്പെട്ട താരമായി റോബിൻ രാധാകൃഷ്ണൻ മാറി കഴിഞ്ഞു. ഒരു പക്ഷേ ടോപ്പ് ഫൈവിൽ എത്തിയാൽപ്പോലും ഇത്രയും സപ്പോർട്ട് റോബിന് കിട്ടുമെന്ന് തോന്നുന്നില്ല എന്നാണ് റോബിൻ ഫാൻസ് വ്യക്തമാക്കുന്നത്.
